HOME
DETAILS

പുതുമകളൊരുക്കി കനകക്കുന്നില്‍ ചക്കമഹോത്സവം!

  
backup
July 23 2016 | 18:07 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b4%a8%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8





തിരുവനന്തപുരം: ആര്‍ക്കും വേണ്ടെങ്കിലും അത്ര നിസാരക്കാരനല്ല നമ്മുടെ ചക്ക. ഔഷധഗുണങ്ങള്‍ ഏറെയുള്ള ചക്കകൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുള്ള വീട്ടമ്മമാരെ അത്ഭുതപ്പെടുത്തുന്ന രുചിയുടെ കലവറയാണ്  േഒരുക്കിയിരിക്കുന്നത്. ചക്കവറുത്തതു മുതല്‍ ചക്കകൊണ്ടുള്ള ഒന്നാന്തരം സദ്യവരെയുണ്ട് ഇവിടെ.
ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ഷ്യം ശാന്തിഗ്രാമിന്റെ സഹകരണത്തോടെയാണ് അനന്തപുരി ചക്ക മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.  മേയര്‍ വി.കെ പ്രശാന്ത് ചക്ക മസാലദോശ കഴിച്ചാണ് ചക്ക മഹോത്സവം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. 300-ലധികം രുചിയേറുന്ന ചക്ക വിഭവങ്ങളാണ് സന്ദര്‍ശകര്‍ക്കുവേണ്ടി സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലുപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയിലെ പ്രധാന താരങ്ങള്‍. രുചിയേറുന്ന  300-ല്‍പ്പരം ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്‌കോര്‍ട്ടാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇതോടൊപ്പം സെമിനാറുകള്‍, പ്ലാവിന്‍ തൈ വില്‍പ്പന, ജൈവോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എന്നിവയും മേളയിലൊരുക്കിയിട്ടുണ്ട്. വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ പതിനൊന്ന്കൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള 'ചക്ക ഊണ്' ആരെയും കൊതിപ്പിക്കും. 150 രൂപയാണ് ഒരു ഊണിന്റെ വില. ചോറും പരിപ്പും ഒഴികെ ബാക്കിയെല്ലാം ചക്കകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് കൂട്ടം ചക്ക പായസവും ഉണ്ട്. ചക്ക ഊണ് കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന മേളയാണിത്. ചക്ക സാമ്പാര്‍, ചക്ക പുളിശേരി, ചക്ക പെരട്ട്, ചക്കച്ചില്ലി, ചക്ക ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവയ്ക്ക് പുറമേ മറ്റു വിഭവങ്ങളും ഊണിനൊപ്പമുണ്ട്.
   ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്‌സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്‌സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്‌ലറ്റ് എന്നിവയും വില്‍പ്പനയ്ക്കുണ്ട്. രാവിലെ തയ്യാറാക്കുന്ന ഈ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും സംഘാടകര്‍ പറയുന്നു. ചക്കയ്ക്കു പുറമെ, ചക്കക്കുരു കൊണ്ടുള്ള വിഭവങ്ങളും മേളയിലുണ്ട്. ചക്ക അവിയലിനു വേണ്ടിയുള്ള സെപ്ഷ്യല്‍ പായ്ക്കറ്റും ലഭ്യമാണ്. അതും അരപ്പിന് ആവശ്യമായ തേങ്ങ ഉള്‍പ്പെടെ. ചക്ക മടലുകൊണ്ടുള്ള കറികള്‍, ചക്ക ഇഡ്‌ലി, സാമ്പാര്‍, ചമ്മന്തി, ചക്ക ഹല്‍വ, ചക്കക്കുരു ലഡു, ചക്ക ജാം, ചക്ക ജ്യൂസ്, ചക്ക സ്‌ക്വാഷ് അങ്ങനെ നീളുന്നു ചക്ക മാഹാത്മ്യം. രുചിക്ക് പുറമേ ഔഷധ ഗുണവും ഏറെയുള്ള ചക്കയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സെമിനാറുകളില്‍ കൃഷി-ആരോഗ്യആയുര്‍വേദ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ചക്കയുടെ മാഹാത്മ്യം വിവരിക്കുന്ന വിവിധ പുസ്തകങ്ങളും മേളയില്‍ നിന്നു സ്വന്തമാക്കാം. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്കു പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. 20 രൂപയാണ് പ്രദര്‍ശന ഫീസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago