ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ ഒഴുകുന്നു
കോടാലി: വെള്ളിക്കുളങ്ങര സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ബാങ്ക് ജീവനക്കാരുടെയും ഒരു മാസത്തെ വേതനവും ബാങ്കിന്റെ വിഹിതവും ചേര്‍ത്ത് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ചൊവ്വാഴ്ച രാവിലെ ബാങ്കിന്റെ കോടാലി ശാഖയില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ബാങ്ക് പ്രസിഡന്റ് പി.കെ കൃഷ്ണന്‍കുട്ടിയില്‍നിന്ന് ചെക്ക് ഏറ്റുവാങ്ങി.
ഭര്‍ത്താവിന്റെ ആണ്ടു ശ്രാദ്ധ ചടങ്ങുകള്‍ക്കായി നീക്കിവച്ചിരുന്ന 10,000 രൂപ ചടങ്ങുകള്‍ ഒഴിവാക്കി വീട്ടമ്മ ദുരിതാശ്വാസ നിധിയിലേക്കു നല്കി. കൊടകര കാവുംതറ കുന്നത്തേടത്ത് ശ്രീദേവി ബാലകൃഷ്ണനാണു ശ്രാദ്ധതുക സംഭാവന ചെയ്തത്. തുക മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഏറ്റുവാങ്ങി. ജില്ലാ ടീച്ചേഴ്സ് സഹകരണ സംഘം സെക്രട്ടറിയായി വിരമിച്ച അഴകം സ്വദേശി വി. കുമാരി ഒരു മാസത്തെ പെന്ഷന് തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കാനായി മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനു കൈമാറി.
ഇഞ്ചക്കുണ്ട് സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറിയായി മൂന്നു മാസംമുന്‍പ് വിരമിച്ച കെ. നാരായണന്‍കുട്ടി ഈ വര്‍ഷത്തെ ഓണം ബോണസ് തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കാനായി സി.പി.എം നന്ദിപുലം ലോക്കല്‍ സെക്രട്ടറി എം.വി സതീഷ് ബാബുവിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."