HOME
DETAILS

ആഹ്വാനത്തിലൊതുങ്ങി ചെലവ് ചുരുക്കല്‍; ധൂര്‍ത്ത് തുടരുന്നു, മൂന്നരക്കോടിയോളം പാചക മത്സരത്തിന് തുലയ്ക്കാന്‍ സര്‍ക്കാര്‍

  
backup
September 25 2020 | 18:09 PM

%e0%b4%86%e0%b4%b9%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8a%e0%b4%a4%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നു. ചെലവ് ചുരുക്കല്‍ തീരുമാനങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് പണം നിയന്ത്രണമില്ലാതെ ചെലവഴിക്കുകയാണ്. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് വഴി നടത്തുന്ന ഓണ്‍ലൈന്‍ പാചക മത്സരത്തിനായി 3,32,80,720 രൂപയാണ് ചെലവാക്കുന്നത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ ആറുമാസം കൂടി സാലറി ചലഞ്ച് ഏര്‍പ്പെടുത്താനിരിക്കെയാണ് പാചക മത്സരത്തിനായി കോടികള്‍ പൊടിക്കുന്നത്.
ഓണ്‍ലൈന്‍ വഴി കേരളീയ വിഭവങ്ങളുടെ പാചക മത്സരം സംഘടിപ്പിക്കുന്നതിനും തിരഞ്ഞെടുത്ത നൂറ് വിഡിയോകള്‍ കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് വഴി പ്രചരിപ്പിക്കുന്നതിനുമാണ് ഈ ചെലവ്. രജിസ്‌ട്രേഷനും മറ്റുമായി രണ്ട് ലക്ഷം രൂപയാണ് കണക്കാക്കുന്നത്. പ്രചരണത്തിനും മറ്റുമായി രണ്ട് കോടിയോളം രൂപ. ജഡ്ജിങ് കമ്മിറ്റിക്കായി ആറ് ലക്ഷം എന്നിങ്ങനെയാണ് മറ്റ് ചെലവുകള്‍. മത്സത്തിലെ വിജയികളായ പത്ത് കുടുംബങ്ങള്‍ക്കായി സ്വദേശത്തുനിന്നും കേരളത്തിലേക്കും തിരികെയുമുള്ള വിമാനടിക്കറ്റ് ഉള്‍പ്പെടെ ടൂറിസം വകുപ്പ് നല്‍കുന്ന ഏഴ് ദിവസത്തെ കേരള സന്ദര്‍ശനത്തിനു വേണ്ടി 70 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മത്സരത്തിനുവേണ്ടി മൈക്രോ സൈറ്റ് തയാറാക്കുക, 100 പാചകവിഡിയോകള്‍ നിര്‍മിക്കുക, മത്സരത്തിന്റെ ഭാഗമായി തയാറാക്കുന്ന കേരളീയവിഭവങ്ങളെക്കുറിച്ചുള്ള ഇ ബ്രോഷറുകള്‍ തയാറാക്കാക്കുക, മത്സരത്തിന്റെ പ്രചാരണത്തിനായി മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരസ്യപ്രചാരണം നടത്തുക തുടങ്ങിയവയ്ക്കായാണ് ബാക്കിയുള്ള തുക വകയിരുത്തിയിരിക്കുന്നത്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര വിപണി പിന്നോട്ടു പോയതായും സഞ്ചാരികള്‍ക്കിടയില്‍ കേരള ടൂറിസത്തെ സുപരിചിതമായി നിലനിര്‍ത്തണമെന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്നുമാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാലറി കട്ട് അടക്കം നടപ്പാക്കുന്നതിനിടെയാണ് ഇത്തരം ധൂര്‍ത്തെന്നതാണ് ശ്രദ്ധേയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago