വഫിയ്യ എന്‍ട്രന്‍സ് നാളെ, വാഫി വ്യാഴാഴ്ച
മലപ്പുറം: അന്താരാഷട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് എക്‌സിക്യൂട്ടീവ് അംഗത്വമുള്ള സി.ഐ.സിയുമായി അഫ്‌ലിയേറ്റ് ചെയ്ത വഫിയ്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശപ്പരീക്ഷ നാളെ നടക്കും. സംസ്ഥാനത്തെ 12 സ്ഥലങ്ങളിലും ഗള്‍ഫിലെ അബൂദാബി, ദോഹ, ദമാം, ജിദ്ദ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലും പരീക്ഷാ സെന്ററുകളുണ്ട്. രാവിലെ 10 മണി മുതല്‍ 11 മണി വരെയാണ് പരീക്ഷാ സമയം. പരീക്ഷാര്‍ഥികള്‍ ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റുമായി 9.30 ന് തന്നെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് എന്‍ട്രന്‍സ് പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളര്‍ അറിയിച്ചു.
ഇത് വരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് 500 രൂപ അപേക്ഷാ ഫീസിന് പുറമെ 300 രൂപ സ്‌പോട്ട് ഫീസ് നല്‍കി അപേക്ഷിക്കാനുള്ള സൗകര്യം വളാഞ്ചേരി മര്‍കസ്, ഇസ്സത്തുല്‍ ഇസ്‌ലാം കോളജ് അത്താഴക്കുന്ന്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വാഫി, വഫിയ്യ പരീക്ഷകള്‍ക്കും ആലുവ കോമ്പാറ ബീവി ഖദീജ കോളജില്‍ വഫിയ്യക്കും എറണാകുളം കളമശ്ശേരി മര്‍കസില്‍ വാഫി പരീക്ഷക്കും ലഭ്യമാകും. മറ്റ് കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടാവില്ല.
സ്‌കൂള്‍ പത്താം തരം ഉപരിപഠന യോഗ്യതയും മദ്‌റസ ഏഴാം തരം തത്തുല്യ യോഗ്യതയുമുള്ള 17 വയസ് കവിയാത്ത പെണ്‍കുട്ടികള്‍ക്കാണ് വഫിയ്യയിലേക്ക് പ്രവേശനം നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കുള്ള വാഫി പ്രവേശനപ്പരീക്ഷ മറ്റന്നാള്‍ 10 മണിക്ക് വിവിധ കേന്ദ്രങ്ങില്‍ നടക്കും. വഫിയ്യയില്‍ സംസ്ഥാനത്താകെ 530 സീറ്റുകളും വാഫിയില്‍ 945 സീറ്റുകളുമാണുള്ളത്. വഫിയ്യ ഡേ കോളജുകളില്‍ 690 സീറ്റുകളുണ്ട്.
സ്‌കൂള്‍ പത്താം തരം പരീക്ഷയിലെ മാര്‍ക്കിന് പരമാവധി 50 മാര്‍ക്ക് വെയിറ്റേജും 50 മാര്‍ക്കിന്റെ പ്രവേശന പരീക്ഷയിലെ മാര്‍ക്കും ചേര്‍ത്ത് നൂറ് മാര്‍ക്കിലായിരിക്കും മെറിറ്റ് റാങ്ക് ലിസ്റ്റ് തയാറാക്കുക. കുടുതല്‍ വിവരങ്ങള്‍ക്ക് : 9349677788,9497313222.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."