HOME
DETAILS

പ്രളയനാളുകളിലെ സെപ്റ്റംബറിനേക്കാള്‍ ഇക്കുറി ഉയര്‍ന്ന ജലശേഖരം

  
backup
September 25 2020 | 19:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82

തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലശേഖരം പ്രളയ വര്‍ഷങ്ങളിലെ സെപ്റ്റംബറിനേക്കാള്‍ ഉയര്‍ന്ന നിലയില്‍. ഇന്നലത്തെ കണക്കുപ്രകാരം 3,452.668 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായുണ്ട്. ഇത് മൊത്തം സംഭരണശേഷിയുടെ 83.4 ശതമാനമാണ്.
മഹാപ്രളയമുണ്ടായ 2018ലെ സെപ്റ്റംബര്‍ 25ന് 81 ശതമാനമായിരുന്നു ജലശേഖരം. കഴിഞ്ഞ വര്‍ഷം ഇതേസമയം 2,977.85 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണുണ്ടായിരുന്നത്. സംഭരണശേഷിയുടെ 72 ശതമാനം. 2017ല്‍ 65 ശതമാനവും 2016ല്‍ 53 ശതമാനവുമായിരുന്നു ഇതേസമയത്തെ ജലനിരപ്പ്. ഈ സീസണിലെ കഴിഞ്ഞ ഏഴു വര്‍ഷത്തെ ഉയര്‍ന്ന ജലനിരപ്പാണിപ്പോള്‍.
4,140.252 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് സംസ്ഥാനത്തെ മൊത്തം സംഭരണശേഷി. ഇതില്‍ 2,190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരിക്കാവുന്നത് ഇടുക്കി അണക്കെട്ടിലാണ്. ഇന്നലെ വൈകീട്ട് നാലു മണിയിലെ കണക്കുപ്രകാരം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,387.68 അടിയാണ്. ജലനിരപ്പ് 0.3 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് നല്‍കും. സംഭരണശേഷിയുടെ 87.17 ശതമാനം വെള്ളം (ഗ്രോസ് സ്റ്റോറേജ്) ഇപ്പോള്‍ അണക്കെട്ടിലുണ്ട്. 82.44 ശതമാനമാണ് ലൈവ് സ്റ്റോറേജ് (വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന വെള്ളം).
സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ 721.6 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടുകളിലേക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1,227. 243 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി.
സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ പ്രതീക്ഷിച്ചിരുന്നത് 902 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്കാണ്. ഇന്നലെ മുതല്‍ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ഈ കാലവര്‍ഷത്തില്‍ അധികമഴ ലഭിച്ചു. മറ്റു ജില്ലകളില്‍ സാധാരണ മഴയും. കേരളത്തില്‍ ഒരിടത്തും മഴക്കുറവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago