HOME
DETAILS

ജയിലുകള്‍ ഇനിയും തുറന്നില്ല; തടവുകാര്‍ ജീവിക്കുന്നത് തിങ്ങിത്തന്നെ

  
backup
May 13 2019 | 19:05 PM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf

 

പാലക്കാട്: സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ തിരക്കൊഴിവാക്കാനായി പുതുതായി നാല് ജയിലുകള്‍ നിര്‍മിച്ചിട്ടും തുറക്കാന്‍ നടപടികളായില്ല. പുതുതായി നിര്‍മാണം തുടങ്ങിയ തൊടുപുഴ മുട്ടം ജില്ലാ ജയില്‍, വിയ്യൂരിലെ അതീവ സുരക്ഷാ ജയില്‍, തവനൂര്‍, മലമ്പുഴ എന്നിവിടങ്ങളിലെ ജയിലുകളാണ് ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തുറക്കാതിരിക്കുന്നത്.
ഇപ്പോള്‍ സംസ്ഥാനത്തെ 55 ജയിലുകളിലായി 6190 പേരെ പാര്‍പ്പിക്കാനുള്ള ശേഷിയാണ് ഉള്ളതെങ്കിലും ഏഴായിരത്തിലധികം പേര്‍ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്.
ഇതില്‍ ജീവപര്യന്തം ശിക്ഷാതടവുകാരായ 1591 പേരും 4621 വിചാരണത്തടവുകാരും ഉള്‍പ്പെടും. നിയമപരമായി ഒരു തടവുകാരന് 3.72 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വേണ്ടത്. ഇപ്പോള്‍ ഇവര്‍ക്ക് ഒരു ച.മീറ്റര്‍ പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്.
തടവുകാരുടെ എണ്ണം കൂടുന്നത് ജയിലുകളില്‍ വലിയ പ്രതിസന്ധികളുണ്ടാക്കാറുണ്ട്.
വനിതാ ജയിലുകളിലും തുറന്ന ജയിലുകളിലും മാത്രമാണ് നിലവില്‍ തടവുകാരുടെ പരമാവധി എണ്ണത്തെക്കാള്‍ കുറവുള്ളത്. ശേഷിയേക്കാള്‍ കൂടുതല്‍ പേര്‍ ജയിലുകളിലുള്ളത് പരസ്പരം ആക്രമണത്തിനുള്ള സാധ്യത ഉയര്‍ത്താനിടയുണ്ട്.
നാല് ജയിലിലേക്കും തസ്തിക അനുവദിച്ചാല്‍ ഇവയുടെ പ്രവര്‍ത്തനവും തുടങ്ങാനാവും. ഇതിനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്.
ഓരോ ജയിലിനും 49 വരെ പുതിയ തസ്തിക സൃഷ്ടിക്കണം,ഇത് സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കും. ഡോക്ടര്‍ മുതല്‍ പാചകക്കാരന്‍ വരെ പുതിയ തസ്തികയില്‍ ഉള്‍പ്പെടും. നിലവിലെ പാലക്കാട് സബ് ജയിലിന്റെ പരമാവധി കപ്പാസിറ്റി ഇരുപത്തിനാലാണ്.
ഇവിടെ 150 പേരെയാണ് ഇപ്പോള്‍ പാര്‍പ്പിക്കുന്നത്. അതുപോലെയാണ് എല്ലായിടത്തെയും അവസ്ഥയെന്ന് ജയില്‍ അധികൃതര്‍ സുപ്രഭാതത്തോട് പറഞ്ഞു.
കൂത്തുപറമ്പ് സബ് ജയില്‍, തളിപ്പറമ്പ് സ്‌പെഷല്‍ ജയില്‍ എന്നിവയും പുതുതായി സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും അതും നടപ്പിലായിട്ടില്ല. മലമ്പുഴ ജയിലിനു പഞ്ചായത്ത് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിലേക്ക് ആവശ്യമായ അഗ്നിസുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിക്കുന്നത് വൈകുന്നതാണ് തുറക്കുന്നതിനു തടസമെന്നാണ് അധികൃതര്‍ പറയുന്നത്.
തൃശൂര്‍ ജയില്‍ നിര്‍മാണത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേടുള്ളതായി ആരോപണമുള്ളതിനാല്‍ ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങിയത് എങ്ങുമെത്തിയിട്ടില്ല. പുതിയ ജയിലുകളിലേക്ക് തടവുകാരെ അയക്കാന്‍ കോടതികള്‍ക്ക് ജയില്‍ വകുപ്പ് കത്ത് നല്‍കുമെന്നാണ് അറിയുന്നത്.
തൊടുപുഴയില്‍ മുട്ടത്ത് ഒരു ജില്ലാ ജയിലും 36 കോടി മുടക്കി വിയ്യൂരില്‍ അതിസുരക്ഷാ സംവിധാനമുള്ള ജയിലും ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇവിടെയൊന്നും ഇതുവരെയായി ഒരു തടവുകാരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല.
മലമ്പുഴയിലും മലപ്പുറത്തെ തവനൂരിലും ജയിലുകളുടെ പണി ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും നിസാര നിയമതടസം ഉന്നയിച്ച് അവ തുറന്നുകൊടുത്തിട്ടില്ല.
നാല് ജയിലുകള്‍ തുറന്നാല്‍ മാത്രമെ സുപ്രിംകോടതി വിധി കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago