HOME
DETAILS

ഭീകരവാദം നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനുമായി നദീജലം പങ്കുവയ്ക്കുന്നത് നിര്‍ത്തും: നിതിന്‍ ഗഡ്കരി

  
backup
May 13 2019 | 20:05 PM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ തുടരുകയാണെങ്കില്‍ ഇന്ത്യക്ക് കടുത്ത നിലപാടുകളെടുക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.
മൂന്ന് നദികളില്‍നിന്ന് പാകിസ്താന് ജലം പങ്കുവയ്ക്കുന്ന കാര്യങ്ങള്‍ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടിയായിരിക്കും സര്‍ക്കാര്‍ ആലോചിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിന്ധു നദീജല കരാറിന്റെ അടിസ്ഥാനത്തില്‍ മൂന്ന് നദകിളില്‍നിന്ന് പാകിസ്താന് ജലം നല്‍കുന്നതുസംബന്ധിച്ചുള്ള പഠനം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു.
1960ലെ സിന്ധു നദീജല കരാറില്‍ ആറ് നദികളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ രവി, ബിയാസ്, സത്‌ലജ് എന്നീ മൂന്ന് നദികളുടെ പൂര്‍ണമായ ഉത്തരവാദിത്തം ഇന്ത്യക്കാണ്. സിന്ധു, ഝലം, ചിനാബ് നദികളുടെ ഉത്തരവാദിത്തമാണ് പാകിസ്താനുള്ളത്.
നദീജല കരാര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരസ്പര സാഹോദര്യം, സ്‌നേഹ ബന്ധം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്‌നേഹത്തിന്റെയും പരസ്പര ബന്ധത്തിന്റെയും സ്ഥാനത്ത് നിരപരാധികളായ ഇന്ത്യന്‍ ജനതക്കുനേരെ ബോംബുകൊണ്ടാണ് പാകിസ്താന്‍ പ്രതികരിക്കുന്നത്.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്താന്‍ അതിരറ്റ് പ്രോത്സാഹിപ്പിക്കുകയാണ്. ഭീകര സംഘടനകള്‍ക്കും അവര്‍ പിന്തുണ നല്‍കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രവൃത്തി നിര്‍ത്തിയില്ലെങ്കില്‍ അവര്‍ക്ക് നല്‍കേണ്ട വെള്ളം നിര്‍ത്തിവയ്ക്കുകയല്ലാതെ തങ്ങള്‍ക്ക് ഇനി മറ്റൊന്നും ഇക്കാര്യത്തില്‍ ചെയ്യാനില്ലെന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഭീകരവാദികള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ പാകിസ്താന് എന്തുകൊണ്ടും യോജിച്ച സമയമാണിത്. അല്ലെങ്കില്‍ അവര്‍ക്ക് നദീജലം പങ്കുവയ്ക്കല്‍ നിര്‍ത്തിവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago