HOME
DETAILS

കൊട്ടാരക്കരയിലെ ഭക്ഷ്യസുരക്ഷ ആശങ്കയില്‍

  
backup
July 23 2016 | 18:07 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8




കൊട്ടാരക്കര:  കൃത്യമായ പരിശോധനകളില്ലാതായതോടെ  കൊട്ടാരക്കരയിലെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലുകളുടെയും ബേക്കറികളുടെയും   പ്രവര്‍ത്തനം മാരക രോഗങ്ങളിലേക്ക് നയിക്കുംവിധമായി. മിക്കയിടത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്.പഴകിയയിനങ്ങള്‍ കച്ചവടം ചെയ്യുന്നവരും കുറവല്ല. പലയിടത്തു നിന്നും പരാതികള്‍ ഉയര്‍ന്നിട്ടും പരിശോധനകളൊന്നും നടക്കുന്നില്ല.
ഭക്ഷ്യസുരക്ഷാ വിഭാഗം,  താലൂക്ക് സപ്ലൈവിഭാഗം, ആരോഗ്യ സുരക്ഷാ വിഭാഗം തുടങ്ങിയ വകുപ്പുകള്‍ക്കാണ് പരിശോധന നടത്തേണ്ട ചുമതലയുള്ളത്.
ജില്ലയുടെ  കിഴക്കന്‍ മേഖലയിലെ പ്രധാനപട്ടണമാണ് കൊട്ടാരക്കര.  ഇവിടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ അന്‍പതോളം ഹോട്ടലുകളും അറുപതോളം ബേക്കറികളും മുപ്പതോളം തട്ടുകടകളും മറ്റുപലഹാര നിര്‍മാണ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ തന്നെയായി മത്സ്യമാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെവിടെയും  ഗുണനിലവാര പരിശോധനകള്‍ നടക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
കഴിഞ്ഞ ആറ് മാസക്കാലമായി ഹോട്ടലുകളിലും ബേക്കറികളിലും ആഹാരനിര്‍മ്മാണ യൂനിറ്റുകളിലും  കാര്യമായ പരിശോധനകളൊന്നും നടന്നിട്ടില്ല.  
കഴിഞ്ഞ ക്രിസ്മസ്, ന്യൂഇയര്‍ സമയത്ത് കൊട്ടാരക്കര ടൗണില്‍ താലൂക്ക് സപ്ലൈവിഭാഗം പരിശോധന നടത്തുകയും  വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചില സ്ഥാപനങ്ങള്‍ അടപ്പിച്ചിരുന്നു. പിഴയടച്ചതിനു ശേഷമാണ് ഈ സ്ഥാപനങ്ങള്‍ പിന്നീട് തുറന്നത്. എന്നാല്‍ ഇവടെ പോലും തുടര്‍പരിശോധനകളുണ്ടായില്ല. ഹോട്ടല്‍ ആന്റ് ബേക്കേഴ്‌സ് അസോസിയേഷനുകളുടെ സമ്മര്‍ദമാണ് ഇതിനുപിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  
ടൗണില്‍ രാത്രി ഏറെ വൈകിയും പ്രവര്‍ത്തിക്കുന്ന തട്ടുകടകളുണ്ട്.  ഇവിടെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം ചെയ്യുന്നത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  ഇന്‍സ്റ്റെന്റ് ചപ്പാത്തി നിര്‍മാണ യൂനിറ്റുകള്‍ക്ക്  ലൈസന്‍സുണ്ടോയെന്നു പോലും ആര്‍ക്കും അറിയില്ല. ഹോട്ടലുകളിലെ വില നിലവാരം ഏകീകൃതമാക്കാനും നടപടി ഉണ്ടായിട്ടില്ല .ഇതിനായി കൊട്ടാരക്കര നഗരസഭ ഇടപെടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
കൊട്ടാരക്കര മത്സ്യമാര്‍ക്കറ്റിനു  സമീപത്താണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓഫിസ്.  പഴയതുമായ മത്സ്യമാംസാദികള്‍   ഇവിടെ വിറ്റഴിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും വകുപ്പധികൃതര്‍ക്ക് അനക്കമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  7 days ago