കടമ്പൂര്‍ പഞ്ചായത്തില്‍ 'സ്പര്‍ശം' പദ്ധതിക്ക് തുടക്കമായി
കടമ്പൂര്‍: കിടപ്പിലായ രോഗികള്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന 'സ്പര്‍ശം' പദ്ധതിക്ക് കടമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. യുവകഥാകൃത്ത് അഷറഫ് ആഡൂരിന് പോഷകാഹാര കിറ്റ് നല്‍കി കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
16 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതില്‍ ആറു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും അഞ്ചു ലക്ഷം രൂപ ജില്ലാ പഞ്ചായത്തുമാണ് നല്‍കുന്നത്.
പാലിയേറ്റീവ് സൗഹൃദ മണ്ഡലമായി മാറുന്നതിന്റെ ഭാഗമായി ധര്‍മടത്തെ എല്ലാ പഞ്ചായത്തുകളിലും പോഷകാഹാര വിതരണവും, ഗൃഹസന്ദര്‍ശനവും, രോഗി പരിചരണവും, മരുന്ന് വിതരണവും നടത്തും.
ചെറുപയര്‍, കടല, ഓട്‌സ്, വെളിച്ചെണ്ണ തുടങ്ങി 12 ഇനങ്ങളാണ് ഒരു കിറ്റില്‍ ഉള്‍പ്പെടുത്തിയത്. പഞ്ചായത്തില്‍ നിന്നും 32 പേരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. സാമ്പത്തികശേഷി, പോഷകാഹാര ലഭ്യത എന്നിവ കണക്കിലെടുത്ത് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. മെഡിക്കല്‍ ഓഫിസര്‍ നേരിട്ട് പരിശോധിച്ചാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.
കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. വിമലാദേവി അധ്യക്ഷയായി.
സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ.കെ സുമജ, വി. ശ്യാമള, അംഗങ്ങളായ സി. സുജന, പി.വി പ്രേമവല്ലി, ടി. റിസ്‌വത്ത്, മെഡിക്കല്‍ ഓഫിസര്‍ സി.വി.ടി ഇസ്മയില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."