HOME
DETAILS
MAL
തണല്‍ മരം മുറിച്ച് നീക്കിയെന്നും കുളം നികത്തിയെന്നും പരാതി
backup
May 06 2017 | 05:05 AM
പുന്നയൂര്‍: അകലാട് താഹാപള്ളി ബീച്ചില്‍ തണല്‍ മരം മുറിച്ച് നീക്കിയെന്നും കുളം നികത്തിയെന്നും പരാതി. താഹാപള്ളിക്ക് സമീത്തുള്ള തണല്‍ മരങ്ങളാണ് പള്ളി കമ്മറ്റി ഭാരവാഹികളുടെ നിര്‍ദേശ പ്രകാരം മുറിച്ച് നീക്കിയത്.
ഇത് കൂടാതെ പള്ളിയുടെ സമീപത്തെ കുളവും നികത്തിയെന്നുമാരോപിച്ച് ഹാജ്യാരകത്ത് ഷാജഹാന്, തേച്ചന്‍പുരക്കല്‍ അലി എന്നിവര്‍ റവന്യു വകുപ്പിനും വഖഫ് ബോര്നുമാണ് പരാതി നല്‍കിയത്. വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പളളിയുടെ പരിധിയില്‍ പെട്ട മരങ്ങളാണിത്.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ പള്ളി കമ്മിറ്റിയുടെ ഏക പക്ഷീയമായ തീരുമാനപ്രകാരമാണ് മരങ്ങള്‍ മുറിച്ചതും കുളം നികത്തിയെതെന്നും പരാതിക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."