HOME
DETAILS

മുഖ്യമന്ത്രിക്ക് തുറന്ന കത്ത് 'ഇനിയുമൊരു പ്രകൃതി ദുരന്തം വിളിച്ചു വരുത്തരുത്'

  
backup
September 05 2018 | 07:09 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d-2

കണ്ണൂര്‍: പ്രളയക്കെടുതിയുടെ ശരിയായ കാരണം പ്രകൃതിയെ നശിപ്പിച്ചതാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കോട്ടക്കുന്ന് ബൈപാസ് കുടിയിറക്കുവിരുദ്ധ സമരസമിതിയുടെ തുറന്നകത്ത്.
കോര്‍പറേറ്റ് വമ്പന്‍മാരുടെ താല്‍പര്യ സംരക്ഷണമാണ് വന്‍കിട വികസന പ്രവര്‍ത്തനങ്ങളിലെല്ലാം പരിഗണിക്കപ്പെട്ടതെന്നും ഈ വികസന പ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖമാണ് ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയപാതാ വികസനമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വന്‍ കുന്നുകള്‍, പരന്നു കിടക്കുന്ന നെല്‍പാടങ്ങള്‍, തണ്ണീര്‍തടങ്ങള്‍, കണ്ടല്‍ കാടുകള്‍ ഇവയൊക്കെ നശിപ്പിച്ചാണ് ദേശീയ പാതയുടെ ബൈപാസ്സുകള്‍ ഉണ്ടാക്കാന്‍ പോകുന്നത്. 30 മീറ്ററില്‍ ആറു വരിപ്പാത ഭംഗിയായി ഉണ്ടാക്കാന്‍ കഴിയും എന്ന് സര്‍വകക്ഷി യോഗം തീരുമാനിച്ചതിന്‍ ശേഷമാണ് ബി.ഒ.ടി താല്‍പര്യങ്ങള്‍ക്ക് വിധേയമായി 45 മീറ്ററാക്കി ഉയര്‍ത്തിയത്. ഇങ്ങനെ പണിയുന്ന റോഡുകള്‍ പ്രകൃതിക്ക് ഏല്‍പിക്കുന്ന ആഘാതം മറ്റൊരു ദുരന്തത്തിന് കൂടി വഴിയൊരുക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ഒരു പുനര്‍ വിചിന്തനം നടത്തണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.
പ്രകൃതിയെ തകിടം മറിച്ചും, പതിനായിരങ്ങളെ വഴിയാധാരമാക്കിയുമുള്ള കുത്തക താല്‍പര്യ പൂര്‍ത്തീകരണത്തിനായുള്ള വികസനം നിര്‍ത്തി വെക്കണം. 30 മീറ്ററില്‍ സ്ഥലമെടുത്ത് ഇരകള്‍ക്ക് മതിയായ പുനരധിവാസവും നഷ്ടപരിഹാരവും നല്‍കിയാണ് വികസനം നടത്തേണ്ടതെന്നും സമരസമിതി ജനറല്‍ കണ്‍വീനനര്‍ എന്‍.എം കോയയുടെ പേരിലുള്ള കത്തില്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago