HOME
DETAILS
MAL
ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ജൂലൈയില്‍
backup
May 13 2019 | 23:05 PM
കൊല്‍ക്കത്ത: ഈ വര്‍ഷം നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബോളില്‍ ഉത്തര കൊറിയയും സിറിയയും പങ്കെടുക്കും. ബംഗളൂരുവിലായിരിക്കും ടൂര്‍ണമെന്റിന് വേദി ഒരുക്കുക. കഴിഞ്ഞ തവണ മുംബൈ ആതിഥ്യം വഹിച്ച ടൂര്‍ണമെന്റില്‍ കാണികളെ കിട്ടാതെ വലഞ്ഞിരുന്നു. ഇത്തവണ കൊല്‍ക്കത്തയിലേക്കോ കൊച്ചിയിലേക്കോ ടൂര്‍ണമെന്റ് എത്തുമെന്നാണ് കരുതിയതെങ്കിലും ബംഗളൂരുവില്‍ നടത്താനാണ് തീരുമാനമായത്.
താജികിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷന് ഇന്നലെ പുറത്തു വിട്ട വിവര പ്രകാരം ഇന്ത്യ, താജിക്കിസ്ഥാന്‍, സിറിയ, ഉത്തര കൊറിയ എന്നിവരാകും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ജൂലൈ ഏഴിന് തുടങ്ങി ജൂലൈ 18ന് സമാപിക്കും. ഇത്തവണ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഏഷ്യയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം ഇന്റര്‍ കോ@ണ്ടിനെന്റല്‍ കപ്പിന്റെ ഫൈനലില്‍ കെനിയയെ പരാജയപ്പെടുത്തി ഇന്ത്യ ചാംപ്യന്മാരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."