HOME
DETAILS
MAL
കബഡി മത്സരത്തില്‍ താരമായി മണിപ്പൂര്‍ സ്വദേശി
backup
September 05 2018 | 07:09 AM
ചെറുപുഴ: ഉപജില്ലാ കായികമേളയില്‍ കബഡി മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ മണിപ്പൂര്‍ സ്വദേശിയും. ചെറുപുഴ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ഥി മംഗാള്‍ ആണ് മികച്ച പ്രകടനം കാഴ്ചവച്ച് ജില്ലാ ടീമിലേക്ക് യോഗ്യത നേടിയത്. സ്‌കൂള്‍ അധ്യാപകന്‍ പ്രദീപിന്റെ മണിപ്പൂരി സുഹൃത്തിന്റെ മകനാണ് ഈ മിടുക്കന്‍. രണ്ട് വര്‍ഷക്കാലമായി സ്‌കൂളിലെ വിദ്യാര്‍ഥിയും കായിക താരവുമാണ്. മണിപ്പൂരികള്‍ക്കുള്ള കായികക്ഷമത മനസിലാക്കിയ അധ്യാപകര്‍ മംഗാളിന് പ്രത്യേക പരിശീലനം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."