HOME
DETAILS
MAL
ഭാഗാധാര നികുതി പുനഃസ്ഥാപിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്: ധനമന്ത്രി
backup
July 23 2016 | 18:07 PM
കൊല്ലം: പഴയ ഭാഗാധാരനികുതി പുനഃസ്ഥാപിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആരും സമരത്തിനിറങ്ങേണ്ട.
പ്രവാസി മലയാളികള്‍ക്കായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ആരംഭിക്കും.
2020 ആകുമ്പോഴേക്കും കെ.എസ്.എഫ്.ഇയുടെ ടേണോവര്‍ ഒരുലക്ഷം കോടി രൂപയാകുമെന്നും അദ്ദേഹം പറഞ്ഞു. ഓഫിസേഴ്സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍ ബാലഗോപാല്‍ എം.പി അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എല്‍.എ, കെ.വരദരാജന്, ജി. തോമസ് പണിക്കര്‍, കാട്ടാക്കട ശശി,പി.എച്ച്. എം ഇസ്മായില്‍ സംസാരിച്ചു. യൂനിയന്‍ അംഗമായ സംവിധായകന് ലെനിന് രാജേന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനം ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."