HOME
DETAILS

അവഗണനയില്‍ നശിച്ച് പാനൂരിലെ പരിസ്ഥിതി പഠനകേന്ദ്രം

  
backup
September 05 2018 | 07:09 AM

%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0

പാനൂര്‍: പാനൂരിലെ പരിസ്ഥിതി പഠനകേന്ദ്രം അവഗണനയുടെ പടുകുഴിയില്‍. പി.ആര്‍ കുറുപ്പ് വനം മന്ത്രിയായിരിക്കെ 2001ലാണ് പൊയിലൂര്‍ മുത്തപ്പന്‍ മഠപ്പുരയ്ക്ക് സമീപം പരിസ്ഥിതി പഠനകേന്ദ്രം ആരംഭിച്ചത്. തുടക്കത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ച കേന്ദ്രം ഇന്ന് ആര്‍ക്കും വേണ്ടാത്ത നിലയിലാണ്.
പശ്ചിമഘട്ട മലനിരകളിലെ അപൂര്‍വ സസ്യങ്ങളെക്കുറിച്ചും ഔഷധ സസ്യങ്ങളെക്കുറിച്ചുമുള്ള ഗവേഷണവും പരിസ്ഥിതി പഠനവും നടത്തുക, വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധമുണ്ടാക്കുക, കാടുമായും അപൂര്‍വ സസ്യജാലങ്ങളുമായും അടുപ്പമുണ്ടാക്കാനുള്ള സാഹചര്യമൊരുക്കുക, റസിഡന്‍ഷ്യല്‍ ക്ലാസുകളും വനയാത്രകളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പഠനകേന്ദ്രം ആരംഭിച്ചത്.
പി.ആര്‍ കുറുപ്പിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പി.ആര്‍ കുറുപ്പ് സ്മാരക പരിസ്ഥിതി പഠനകേന്ദ്രം എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. പത്തു വര്‍ഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് സാമൂഹിക വിരുദ്ധരുടെ നിത്യസങ്കേതമായിരിക്കുകയാണ്.
വാഴമല ടൂറിസം പദ്ധതി പുരോഗമിക്കാത്തതും മാറിവരുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയ താത്പര്യങ്ങളും പഠനകേന്ദ്രത്തിന്റെ നാശത്തിന് ആക്കം കൂട്ടിയതായി സ്ഥാപനസുരക്ഷാ ചുമതല വഹിച്ചിരുന്ന വട്ടപ്പറമ്പത്ത് ചന്ദ്രന്‍ പറയുന്നു.
കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് ഒരു പരിസ്ഥിതി പഠനകേന്ദ്രം ഉണ്ടെന്ന് മനസിലാകുന്നതുതന്നെ പഴകി ദ്രവിക്കാറായ ബോര്‍ഡുള്ളതുകൊണ്ടാണ്. പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ കേരളത്തില്‍ പതിവാകുമ്പോഴും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഈ സുപ്രധാന പഠനകേന്ദ്രം പുനരുജ്ജീവിപ്പിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും അടിയന്തരമായി പഠനകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം:  സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു  

Business
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു

Kerala
  •  2 months ago
No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം, ഗസ്സയിലും ആക്രമണം ശക്തം

International
  •  2 months ago
No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago