കുടകില്‍ പ്രധാനമന്ത്രി എത്തണമെന്ന ആവശ്യം ശക്തം
മടിക്കേരി: കോടികളുടെ നഷ്ടംവിതച്ച് പ്രളയം താണ്ഡവമാടിയ കുടകിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. 20 ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രി കുടകില്‍ എത്താത്തതിനെ ചൊല്ലി ബി.ജെ.പിയില്‍ മുറുമുറുപ്പ് ശക്തമായിരുന്നു. പ്രധാനമന്ത്രിയെ കുടകിലേക്ക് എത്തിച്ച് ജില്ലയുടെ ദയനീയാവസ്ഥ നേരില്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും ഉടനെ ബി.ജെ.പി സംഘം ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നും മടിക്കേരി എം.എല്‍.എ അപ്പച്ചു റഞ്ചന്‍ പറഞ്ഞു. കനത്തമഴയിലും ഉരുള്‍പൊട്ടലിലും കുടകില്‍ എട്ടായിരം കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും 1500 കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കുടകിന്റെ ദയനീയാവസ്ഥ കേന്ദ്രമന്ത്രി അനന്ത് കുമാര്‍, സദാനന്ദ ഗൗഡ, നിയമസഭാ പ്രതിപക്ഷ നേതാവ് യദ്യൂരപ്പ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെടുത്തി മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഉണ്ടാക്കുകയാണ് ജില്ലാ ബി.ജെ.പി നേതാക്കള്‍ അടങ്ങുന്ന സംഘത്തിന്റെ ഉദ്ദേശം. തിയതി ലഭിച്ച ഉടനെ ജില്ലാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന നിവേദക സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ് എന്നിവരെ നേരില്‍കണ്ട് ചര്‍ച്ച നടത്തും. പ്രളയം കുടകിലെ ഇരുപതിലതികം ജീവനുകളാണ് കവര്‍ന്നത്. ആയിരങ്ങള്‍ ഇപ്പോയും തല ചായ്ക്കാനിടമില്ലാതെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."