HOME
DETAILS
MAL
എസ് രാജേന്ദ്രന് എംഎല്‍എയുടേത് വ്യാജപട്ടയമെന്ന് റവന്യൂ മന്ത്രി
backup
May 06 2017 | 09:05 AM
തിരുവനന്തപുരം: സി.പി.എം എം.എല്‍.എ എസ് രാജേന്ദ്രന്റേത് വ്യാജ പട്ടയമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. നിയമസഭയില്‍ പിസി ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
പട്ടയ നമ്പര്‍ തിരുത്തണമെന്ന രാജേന്ദ്രന്റെ അപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ പരാതിയും ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിരസിച്ചിരുന്നതായും മറുപടി വ്യക്തമാക്കുന്നു. കെ.എസ്.ഇ.ബിയുടെ ഭൂമി കയ്യേറിയാണ് രാജേന്ദ്രന് വീടുവെച്ചതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."