ജോലികളില്‍ സ്വദേശികള്‍ക്കു മുന്‍ഗണന നല്‍കണം; കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ കന്നഡവല്ക്കരണം
ബംഗളൂരു: മലയാളികളടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കു തിരിച്ചടിയായി കര്‍ണാടകയില്‍ പുതിയ നിയമം കൊണ്ടുവരാന്‍ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ കര്‍ണാടക സ്വദേശികള്‍ക്കു മുന്‍ഗണന നല്‍കണമെന്ന നിയമമാണ് കൊണ്ടുവരുന്നത്. ഇതോടെ, ഐ.ടി മേഖലയിലടക്കം കര്‍ണാടകയില്‍ ജോലി ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ആശങ്കയിലാണ്.
സ്വകാര്യ മേഖലയിലെ സി, ഡി കാറ്റഗറി ജോലികളില്‍ സ്വദേശികളെ മാത്രം നിയമിക്കണമെന്നാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. മെക്കാനിക്, അക്കൗണ്ടന്റുമാര്‍, സൂപ്പര്‍വൈസര്‍മാര്‍, ക്ലാര്‍ക്ക്, പ്യൂണ്‍, ഹെല്‍പ്പര്‍, ഓഫിസ് സ്റ്റാഫ് എന്നീ തൊഴിലുകള്‍ ഈ കാറ്റഗറിയിലാണ് വരുന്നത്. ഇതിനു മുകളിലെ എ, ബി കാറ്റഗറികളില്‍ മാനേജ്മെന്റ് ലേവല്‍ ജോലികളില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സ്വദേശികള്‍ക്കു മുന്‍ഗണന നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ നിര്‍ദേശം ഉടന്‍ പ്രാബല്യത്തിലാകുമെന്നും എല്ലാ സ്ഥാപനങ്ങള്‍ക്കു കമ്പനികള്‍ക്കും ഇതു ബാധകമാകുമെന്നും നിയമ, പാര്‍ലമെന്റികാര്യ മന്ത്രി ജെ.സി മധുസ്വാമി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."