കണ്ണൂര്‍ വിമാനത്താവളം: കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. അന്തരീക്ഷ ഊഷമാവ്, മഴ ആര്‍ദ്രത തുടങ്ങിയവ അളക്കുന്നതിനുള്ള ഉപകരണങ്ങളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. ഇതിനായി പൂനെയില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള ഐ.എം.ഡി ഉദ്യോഗസ്ഥ സംഘം വിമാനത്താവളത്തിലെത്തി. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയാല്‍ അരമണിക്കൂര്‍ ഇടവിട്ട് കാലാവസ്ഥാ റിപ്പോര്‍ട്ട് മെറ്റ് ബ്രീഫീങ് റൂം വഴി എയര്‍ ട്രാഫിക് കണ് ട്രോളിലേക്ക് കൈമാറും. എ.ടി.സി വഴി പൈലറ്റുമാര്‍ക്കും കാലാവസ്ഥാ വിവരം ലഭിക്കും. സുരക്ഷിത ലാന്‍ഡിങ്ങി ന് പൈലറ്റുമാരെ ഇത് സഹായിക്കും. പ്രവര്‍ത്തനക്ഷമത ഉറപ്പാക്കി റിപ്പോര്‍ട്ട് നല്കിയ ശേഷമാവും ഐ.എം.ഡി സംഘം തിരിച്ചുപോവുക. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ കാലിബ്രേഷന്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തീകരിച്ചതോടെയാണ് കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ നടത്തുന്നത്. വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്റെ നേതൃത്വത്തിലുള്ള ഡി.ജി.സി.എ പരിശോധനയും പൂര്‍ത്തീകരിക്കാനുണ്ട്. ഒരാഴ്ചയോളം സംഘം പദ്ധതി പ്രദേശത്തുണ്ടാകും. ഈ മാസം അവസാനത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ലൈസന്‍സ് ലഭ്യമാക്കുന്നതിന്റെ നീക്കങ്ങള്‍ കിയാല്‍ അധികൃതര്‍ ഊര്‍ജിതമാക്കിട്ടുണ്ട്. നവംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്നിന്ന് ആദ്യ വിമാനം പറന്നുയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."