വിഭവസമാഹരണ യജ്ഞം പത്തുമുതല്‍
കണ്ണൂര്‍: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് 10 മുതല്‍ 15 വരെ ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ വിഭവസമാഹരണ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനം. മന്ത്രി കെ.കെ ശൈലജ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് വിപുലമായ ധനസമാഹരണം നടത്താന്‍ തീരുമാനിച്ചത്. ധനസമാഹരണ സമ്മേളത്തിനു മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ ബിസിനസ്-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമ്പത്തിക ശേഷിയുള്ള വ്യക്തികള്‍, ആദായ നികുതി നല്‍കുന്നവര്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങി സാധ്യമായവരുമായൊക്കെ ബന്ധപ്പെടുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ജനപ്രതിനിധികളും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ഇതിന് മുന്‍കൈയെടുക്കണം. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആദായ നികുതിയിളവിന് പരിഗണിക്കുമെന്നതിനാല്‍ അതിനുള്ള രശീതി വിഭാവസമാഹരണ വേളയില്‍ തന്നെ എഴുതി നല്‍കാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
വിഭവ സമാഹരണത്തിന് അണിചേരണം: മന്ത്രി ശൈലജ
കണ്ണൂര്‍: വിഭവ സമാഹരണത്തിന് നാട്ടുകാര്‍ അണിചേരണമെന്ന് മന്ത്രി കെ.കെ ശൈലജ. പ്രളയക്കെടുതി മൂലം തകര്‍ന്ന വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ പുനര്‍നിര്‍മിച്ച് പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ ചുരുങ്ങിയത് 30,000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. നാട്ടിലും പുറത്തുമുള്ള മലയാളികളും അല്ലാത്തവരുമായ ആളുകള്‍ മനസറിഞ്ഞ് സംഭാവന നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1100 കോടി രൂപയാണ് ലഭിച്ചത്. കേന്ദ്രസഹായവും അയല്‍ സംസ്ഥാനങ്ങളും യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും വാഗ്ദാനം ചെയ്ത തുകയും ലഭിച്ചാലും കേരളത്തിന് ആവശ്യമായ തുകയുടെ അടുത്തുപോലും അതെത്തിയില്ല. നാമോരോരുത്തരും നല്‍കാന്‍ കഴിയുന്നതിന്റെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മാത്രമേ ആവശ്യമായ ഫണ്ട് കണ്ടെത്താനാവൂ എന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ, സഹകരണ-സ്വകാര്യ സ്ഥാപന ജീവനക്കാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം നവകേരള സൃഷ്ടിക്കായി സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു. മേയര്‍ ഇ.പി ലത, എം.എല്‍.എമാരായ സി. കൃഷ്ണന്‍, കെ.സി ജോസഫ്, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി.വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."