HOME
DETAILS

മരണത്തിലും പിരിയാത്ത കളിക്കൂട്ടുകാർക്ക് അടുത്തടുത്തായി അന്ത്യവിശ്രമവും

  
backup
September 26 2020 | 07:09 AM

778454798465-2

ജിദ്ദ: സഊദിയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളി യുവാക്കളുടേയും മൃതദേഹങ്ങൾ ദമ്മാമിൽ ഖബറടക്കി. മലപ്പുറം താനൂർ കുന്നുംപുറം തൈക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22), വയനാട് കുഞ്ഞോം സ്വദേശി അൻസിഫ് (22)-, കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര സനദ് (22) എന്നിവരാണ് അപകടത്തിൽ പൊലിഞ്ഞത്.
സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിേൻറയും ജാഫർ കൊണ്ടോട്ടിയുടേയും അക്ഷീണയത്നമാണ് അപകടം നടന്ന് ഒരു ദിവസം കഴിയുന്നതിന് മുമ്പ് ഖബറടക്കാൻ സാധിച്ചത്. കൊവിഡ് പ്രതിന്ധിക്കിടയിലും വൻജനാവലിയാണ് ഖബറടക്ക ചടങ്ങിനെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ ഖബറടക്കുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ ദമ്മാം മഖ്ബറയിലേക്ക് കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് രണ്ടോടെ ബബറടക്കം നടന്നു. ഒരേ സ്കൂളിൽ എൽ.കെ.ജി മുതൽ ഒരുമിച്ച, മരണത്തിലും പിരിയാത്ത കളിക്കൂട്ടുകാർക്ക് അടുത്തടുത്തായാണ് ഖബറുകൾ ഒരുക്കിയത്.
സഊദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമാകാൻ രക്ഷിതാക്കളോട് അനുവാദം ചോദിച്ച് കാറുമായി പോയതായിരുന്നു മൂന്നുപേരും. ദമ്മാം ദഹ്റാൻ മാളിന് സമീപത്താണ് അപകടം സംഭവിച്ചത്. ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മുന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago