അധിനിവേശം അവസാനിപ്പിച്ച് ഇസ്റാഈല്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന് രാജ്യം സ്ഥാപിക്കണം,ജൂതരാഷ്ട്രത്തിനെതിരേ ശക്തമായ നിലപാടുമായി കുവൈത്ത്
ന്യൂയോര്‍ക്ക്: യു.എ.ഇയും ബഹ്റൈനും ഇസ്റാഈലുമായി കരാറുണ്ടാക്കിയതോടെ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഈ വഴി പിന്തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജൂതരാഷ്ട്രത്തിനെതിരേ ശക്തമായ നിലപാടുമായി കുവൈത്ത്. ഇസ്റാഈല്‍ അധിനിവേശം അവസാനിപ്പിക്കുകയും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന് രാജ്യം സ്ഥാപിക്കുകയും ചെയ്യണമെന്ന് യു.എന്‍ പൊതുസഭയെ അഭിമുഖീകരിച്ച് നടത്തിയ വിര്‍ച്വല്‍ പ്രസംഗത്തില്‍ കുവൈത്ത് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് പറഞ്ഞു.
ഫലസ്തീന് പ്രശ്നം അറബ്-ഇസ്ലാമിക ലോകത്തെ പ്രധാന വിഷയമായി ഇപ്പോഴും നിലനില്‍ക്കുകയാണ്. അറബ് സമാധാന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ശാശ്വത സമാധാനവും പരിഹാരവും ഉണ്ടാക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നാണ് കുവൈത്ത് ആഗ്രഹിക്കുന്നതെന്നും സബാഹ് ഖാലിദ് വ്യക്തമാക്കി. യമനില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ് ഏക മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."