HOME
DETAILS
MAL
അസമില്‍ അഫ്സ്പ നിയമം പിന്‍വലിക്കും
backup
May 06 2017 | 18:05 PM
ഗുവാഹത്തി: സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമം(അഫ്സ്പ) അസമിലെ ചില മേഖലകളില്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ഗുവാഹത്തിയില്‍ നടന്ന അഫ്സപ സംബന്ധിച്ച് വിലയിരുത്തിയ സര്‍ക്കാര്‍, കേന്ദ്രത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് വിവാദമായ നിയമം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് ചില മേഖലകളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇവിടങ്ങളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്. എന്നാല്‍ ഇത് മൂന്ന് മാസത്തേക്ക് മാത്രമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മണിപ്പൂരിലും ജമ്മു കശ്മിരിലും കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ തുറന്ന പോരിന് വഴിവച്ച നിയമമാണ് ഇത്. 1990 നവംബര്‍ 27നാണ് അസം പ്രശ്നബാധിത മേഖലയാണെന്ന് വ്യക്തമാക്കി അഫ്സ്പ നിയമം നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."