HOME
DETAILS

പട്യാല ഹൗസ് ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലിസ്

  
backup
July 23 2016 | 18:07 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2-%e0%b4%b9%e0%b5%97%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെയും മലയാളികള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെയും ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ആക്രമിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തെന്ന് പൊലിസ്. പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള അഭിഭാഷകരും ഗുണ്ടകളും ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്.

വിക്രം ചൗഹാന്‍, ഓംശര്‍മ്മ, യശ്പാല്‍ സിങ് എന്നീ അഭിഭാഷകരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും അവര്‍ അക്രമവും കലാപവുമുണ്ടാക്കാന്‍ മറ്റു അഭിഭാഷകരെ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ മൂന്നു പേരും ചേര്‍ന്നാണ് മറ്റ് അഭിഭാഷകരെ സംഘടിപ്പിച്ചത്. തുടര്‍ന്ന് കനയ്യ കുമാറിനെ ആക്രമിക്കാന്‍ സംഘം ചേര്‍ന്നുനില്‍ക്കുകയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 15ന് നടന്ന സംഭവത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരാവാന്‍ വന്ന അഭിഭാഷകരെപ്പോലും കോടതിയില്‍ ഇരിക്കാന്‍ ഇവര്‍ സമ്മതിച്ചില്ല.

കറുത്ത കോട്ടണിഞ്ഞ അഭിഭാഷകരല്ലാത്ത ചിലരും അക്രമത്തില്‍ പങ്കുചേര്‍ന്നു. രണ്ടാം നമ്പര്‍ ഗേറ്റില്‍ വിക്രം ചൗഹനാണ് മാധ്യമങ്ങള്‍ക്കെതിരേ അക്രമം തുടങ്ങിയത്. പിന്നീട് മറ്റു രണ്ടുപേരും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ഫെബ്രുവരി രണ്ടാംവാരത്തിലുണ്ടായ സംഭവത്തിനു തലേദിവസങ്ങളില്‍ ഡല്‍ഹിയിലെ വിവിധ കോടതികളില്‍ ജോലിചെയ്യുന്ന സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള അഭിഭാഷകര്‍ക്ക് പട്യാല ഹൗസ് കോടതിയിലെത്തണമെന്നാവശ്യപ്പെട്ടുള്ള വാട്‌സ് ആപ്പ് സന്ദേശം വ്യാപകമായി അയച്ചിരുന്നു. കോടതി നടപടികള്‍ തുടങ്ങും മുന്‍പുതന്നെ ഇവരും ഇവര്‍ക്കൊപ്പം അഭിഭാഷക വേഷമണിഞ്ഞ ഗുണ്ടകളും കോടതിക്കുള്ളില്‍ കയറിപ്പറ്റിയാണ് ആക്രമണം അഴിച്ചുവിട്ടത്. കുറ്റപത്രം കോടതി സെപ്റ്റംബറില്‍ പരിഗണിക്കും. സംഭവത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്നാണ് പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago