HOME
DETAILS
MAL
രാജ്നാഥ് സിങ് കശ്മിരില്‍; വ്യാപാര വാണിജ്യ സംഘടനകള്‍ മന്ത്രിയെ കണ്ടില്ല
backup
July 23 2016 | 18:07 PM
ശ്രീനഗര്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കശ്മിരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദര്‍ശനത്തിനെത്തി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഭ്യന്തരമന്ത്രിയുടെ ദ്വിദിന സന്ദര്‍ശനം.
അതിനിടെ ആഭ്യന്തര മന്ത്രിയെ കാണാന്‍ താഴ്വരയിലെ പ്രമുഖ വ്യാപാര വാണിജ്യ സംഘടനകള്‍ വിസമ്മതിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരേ സുരക്ഷാസേന നടപടികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ നിഷ്പ്രഭമെന്ന് പറഞ്ഞാണ് സംഘടനകള്‍ ചര്‍ച്ച ബഹിഷ്കരിച്ചത്. ഇന്നലെ രാവിലെയാണ് മന്ത്രി കശ്മിരിലെത്തിയത്. ഗവര്‍ണര്‍ നരീന്ദര്‍ നാഥ് വൊഹ്റ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."