HOME
DETAILS
MAL
നരേന്ദ്രമോദിയെ തരം താഴ്ന്ന മനുഷ്യന് എന്ന് വിളിച്ചതിനെ ന്യായീകരിച്ച് മണിശങ്കര്‍ അയ്യര്‍
backup
May 14 2019 | 13:05 PM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തരം താഴ്ന്ന മനുഷ്യന് എന്ന് വിളിച്ചതിനെ ന്യായീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. 2017 ഡിസംബര്‍ ഏഴിനായിരുന്നു അയ്യര്‍ മോദിയെ തരം താഴ്ന്ന മനുഷ്യന് (നീച് ആദ്മി) എന്ന് വിളിച്ചത്. തന്റെ പരാമര്‍ശം പ്രവചന സ്വഭാവമുള്ളതാണെന്നാണ് അയ്യര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അയ്യര്‍ തന്റെ പരാമര്‍ശം പ്രവചനസ്വഭാവമുള്ളതാണെന്ന് പറഞ്ഞത്.
അതേ സമയം മണിശങ്കര്‍ അയ്യറുടെ പ്രസ്താവനയെ തള്ളുന്നതായി കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രസ്താവനയെ അപലപിക്കുന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് മോദി ഇല്ലാതാക്കിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."