HOME
DETAILS
MAL
കര്‍മപരിപാടികളുടെ ആസൂത്രണത്തിനായി യോഗം ചേര്‍ന്നു
backup
May 06 2017 | 18:05 PM
ആറ്റിങ്ങല്‍: നവകേരള മിഷന് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ആറ്റിങ്ങല്‍ നിയോജക മണ്ഡലം കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള യോഗം ആറ്റിങ്ങല്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ചേര്‍ന്നു.
അഡ്വ: ബി.സത്യന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ എ.ഇ.ഒ കെ.സുജാത പദ്ധതി വിശദീകരണം നടത്തി.
കിളിമാനൂര്‍ ബി.പി.ഒ എം.എസ്.സുരേഷ് കുമാര്‍, ആറ്റിങ്ങല്‍ ബി.പി.ഒ പി.സജി, കിളിമാനൂര്‍ എ .ഇ.ഒ മുഹമ്മദ് ഷിറാസ് എന്നിവര്‍ യഥാക്രമം സ്കൂള്‍തല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കല്‍, പൂര്‍വ വിദ്യാര്‍ഥി സമിതികളുടെ സംഭാവനകള്‍, പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളുടെ രൂപീകരണം ജൈവ വൈവിധ്യ പാര്‍ക്കുകളുടെ ആവശ്യകത എന്നിവയെപ്പറ്റി വിശദീകരിച്ചു. മണ്ഡലത്തില്‍ പഞ്ചായത്തുതല വിദ്യാഭ്യാസ സമിതികള്‍ 15നകവും സ്കൂള്‍ തല വിദ്യാഭ്യാസ സമിതികള്‍ 20നകവും കൂടാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."