ബഹ്റൈനിലെ കൊവിഡ് വാക്സിന്‍ പരീക്ഷണം; 17000 വളണ്ടിയര്‍മാര്‍ക്ക് കൂടി അവസരം
മനാമ: ബഹ്റൈനിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പെങ്കടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു. 1700 പേരെയാണ് അധികമായി ഉൾപ്പെടുത്തുക. 6000 വളൻറിയർമാരിൽ പരീക്ഷണം നടത്താനാണ് നേരത്തേ ലക്ഷ്യമിട്ടത്. കഴിഞ്ഞദിവസം ഇൗ ലക്ഷ്യം പൂർത്തീകരിച്ചിരുന്നു.പരീക്ഷണത്തിൽ പെങ്കടുക്കാനുള്ള മികച്ച പ്രതികരണം പരിഗണിച്ചാണ് എണ്ണം വർധിപ്പിക്കുന്നതെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടാസ്ക് ഫോഴ്സ് അംഗവുമായ ലഫ്. കേണൽ മനാഫ് അൽ ഖത്താനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
18 വയസ്സിന് മുകളിലുള്ളവർക്ക് ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ നാലാമത്തെ ഹാളിൽ രാവിലെ എട്ടിനും രാത്രി 10നുമിടയിൽ എത്തി പരീക്ഷണത്തിൽ പങ്കാളികളാകാം. വിശദമായ ആരോഗ്യ പരിശോധന നടത്തിയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.കോവിഡിൽനിന്ന് പൂർണമായും മുക്തി നേടിയവരെ പ്ലാസ്മ നൽകാനും അദ്ദേഹം സ്വാഗതം ചെയ്തു. കോവിഡ് രോഗികളുടെ ചികിത്സ കൂടുതൽ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഇത്. ബി.ഡി.എഫ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ പ്ലാസ്മ ദാനം ചെയ്യാനുള്ള അവസരമുണ്ട്.
രോഗപ്രതിരോധത്തിന് ഒക്ടോബർ ഒന്നുവരെ എല്ലാവരും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."