ദത്തെടുക്കല്‍: കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിന് നിയമത്തിന്റെ പുതിയ പരിച
തിരുവനന്തപുരം: സംസ്ഥാനത്ത് ദത്തെടുക്കുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയമം ശക്തമാക്കുന്നു. അടുത്തിടെയായി കുട്ടികള്‍ക്ക് നേരേയുള്ള പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നത് വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള സര്‍ക്കാര്‍ നീക്കം.
ശിശുക്ഷേമ സമിതിയില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ അംഗീകൃതകേന്ദ്രങ്ങളില്‍ നിന്നോ ദത്തെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് നിയമപരവും ശാരീരികവും മാനസികവുമായുമുള്ള സുരക്ഷിതത്വമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
ദത്തെടുക്കല്‍ നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ വനിതാശിശുക്ഷേമ വകുപ്പ് ഒരു കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷന് നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താകും ദത്തെടുക്കല്‍ നിയമങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."