HOME
DETAILS

സംഗീത സാന്ദ്രമാകാന്‍ കനകക്കുന്ന്; കള്‍ച്ചറല്‍ ടൂറിസം ഫെസ്റ്റിന്റെ സംഗീത സന്ധ്യ

  
backup
May 06 2017 | 18:05 PM

%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%95



തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്ത് നിന്ന് മണ്‍മറഞ്ഞ അതുല്യ പ്രതിഭകളെ അനുസ്മരിച്ചു കനകക്കുന്നില്‍ സംഗീത സന്ധ്യ അരങ്ങേറുന്നു. കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം വെല്‍ഫെയര്‍ കോപ്പറേറ്റിവ് സൊസൈറ്റി സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ ടൂറിസം ഫെസ്റ്റ്- 2017 ലാണ് സംഗീത ലോകത്തെ കലാകാരന്‍മാര്‍ക്കുള്ള സ്മരണാഞ്ജലി സംഘടിപ്പിക്കുന്നത്.
പ്രശസ്ത സിനിമാ പിന്നണി ഗായകര്‍ നയിക്കുന്ന സംഗീത സന്ധ്യ 7ന് വൈകുന്നേരം ആരംഭിക്കുന്നത്. മലയാളികള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരു പിടി ഗാനങ്ങളാണ് സ്മരണാഞ്ജലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ തനതു പാരമ്പര്യം വിളിച്ചോതുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന മേളയില്‍ അന്യം നിന്നുപോയ കലാരൂപങ്ങള്‍ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനും ഒപ്പം ടൂറിസം വികസന രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ ഉയര്‍ത്തി കാട്ടാനും  ലക്ഷ്യമിടുന്നുണ്ട്.
ടൂറിസത്തിന്റെയും കള്‍ച്ചറല്‍ മേഖലകളുടെയും ഉന്നമനത്തിനായി കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സഹകരണ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റി.
കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടിലാണ് 13 ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത്.  വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പെറ്റ്‌സ് ഷോ, രുചികരമായ വിഭവങ്ങള്‍ അണിനിരക്കുന്ന ഭക്ഷ്യമേള, വര്‍ണ്ണ വിസ്മയമൊരുക്കുന്ന ലേസര്‍ ഷോ, പ്രദര്‍ശന വില്‍പ്പന മേള തുടങ്ങിയവയും ഫെസ്റ്റിലുണ്ടാകും.
എല്ലാവര്‍ക്കും ഒരുപോലെ ഉല്ലാത്സമേകുന്ന ഗെയിമുകളും അമ്യൂസ്‌മെന്റ് റൈഡുകളും, കാണികളെ അത്ഭുതങ്ങളുടെ ലോകത്ത് എത്തിക്കുന്ന മാജിക് ഷോ ഹൊറര്‍ കേവും 3ഡി 9 ഡി ഷോകള്‍, അലങ്കാര പുഷ്പങ്ങളുടെയും മത്സ്യങ്ങളുടെയും പ്രദര്‍ശനങ്ങളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
വൈകുന്നേരങ്ങളില്‍ സംഗീതവും ഹാസ്യവും നൃത്തവും സമന്വയിച്ചു കൊണ്ടുള്ള പരിപാടികളും അരങ്ങേറും.
താരനിശകള്‍ ടെലിവിഷനിലൂടെയും മറ്റും പ്രശസ്തരായ ഹാസ്യ കലാകാരന്‍മാരുടെ  പരിപാടികള്‍, മാജിക് ഷോ, ഡാന്‍സുകള്‍, നാടന്‍ പാട്ടുകള്‍, മെഗാ ഗാനമേള, മ്യൂസിക് ഫ്യൂഷന്‍, കേരള പൈതൃക കലാരൂപങ്ങളായ വില്‍പ്പാട്ട്, കഥാപ്രസംഗം തുടങ്ങി അനേകം പരിപാടികളാണ് സന്ദര്‍ശകര്‍ക്കായി കലാവിരുന്നൊരുക്കുന്നത്.് 16ന് മേള സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  10 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  10 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  10 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  10 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  10 days ago