സുധീറിന്‍റെ കുടുംബത്തിന് ബഹ്റൈന്‍ പ്രതിഭ സഹായ ധനം കൈമാറി
മനാമ: ബഹ്‌റൈനില്‍ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായ മലപ്പുറം മൊറയൂർ സ്വദേശി സുധീറിെൻറ കുടുംബത്തിന് ബഹ്‌റൈൻ പ്രതിഭയുടെ ധനസഹായം നാട്ടില്‍ കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു.
നാട്ടില്‍ സുധീറിെൻറ വീട്ടുപരിസരത്ത് നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് റിയാസാണ് സഹായം കൈമാറിയത്.
സി.പി.എം മൊറയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹംസ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല സെക്ര േട്ടറിയറ്റ് അംഗം വി.പി. അനിൽ, മൊറയൂർ ഏരിയ സെക്രട്ടറി പ്രമോദ് ദാസ്, ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് സുർജിത്, ബഹ്‌റൈൻ പ്രതിഭയെ പ്രതിനിധാനംചെയ്ത് പി.ടി. നാരായണൻ, മൊയ്‌തീൻ പൊന്നാനി എന്നിവരും സംബന്ധിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് ഓൺലൈനിൽ ആശംസ അർപ്പിച്ചു. സുധീറിെൻറ മൂത്ത മകൾ അനീനയുടെ മെഡിക്കൽ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത ബഹ്‌റൈനിലെ സാമൂഹികപ്രവർത്തകനും വ്യവസായിയുമായ കെ.ജി. ബാബുരാജ് ഏൽപിച്ച ഒന്നാം സെമസ്റ്റർ പഠന ചെലവിനുള്ള തുകയും ചടങ്ങിൽ കൈമാറി.
ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന സുധീർ ഹൃദയാഘാതത്തെത്തുടർന്നാണ് ഇവിടെ നിര്യാതനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."