ഹിന്ദു തീവ്രവാദി പരാമര്‍ശം: കമല്‍ഹാസനെതിരെ കേസ്
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്സെയാണെന്നുമുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെതിരെ കേസ്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറവാകുറിച്ചി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഹിന്ദു സംഘടനകളുടെ പരാതിയിലാണ് നടപടി.
അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയായിരുന്നു കമല്‍ ഹാസന്റെ നാഥുറാം പരാമര്‍ശം വരുന്നത്.
മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന് വിശദീകരിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുതന്നെയാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.' എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.
ഈ പ്രസ്താവന നടത്തിയ കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവും ക്ഷീരവികസന മന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."