HOME
DETAILS

വലിയപറമ്പ ദ്വീപില്‍ ഒരു പ്രകൃതി ദുരന്തത്തിന് കാക്കരുത്...

  
backup
September 05 2018 | 08:09 AM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa-%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81

തൃക്കരിപ്പൂര്‍: വിലക്കുകള്‍ ലംഘിച്ച് മണലെടുപ്പ് നടക്കുന്നതിനാല്‍ വലിയപറമ്പ് പ്രദേശം പ്രകൃതിദുരന്തത്തിന് ഇടയാകുമെന്ന ആശങ്ക കനക്കുന്നു. കടലും കായലും ചുറ്റപ്പെട്ട പൊതുവേ പ്രകൃതി ലോലപ്രദേശവും കൂടിയാണ് വലിയപറമ്പ ദ്വീപ്. 24 മീറ്റര്‍ കടലോരമുള്ള വലിയപറമ്പ ദ്വീപിനു കടലില്‍നിന്നു കായലിലേക്ക് 20 മീറ്റര്‍ മുതല്‍ 150 മീറ്റര്‍ വരെയാണ് വീതി.
ഇവിടെയാണ് എല്ലാ വിലക്കുകളും ലംഘിച്ച് മണല്‍ക്കൊള്ള നടക്കുന്നത്. സംസ്ഥാനത്തെ 11 ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ വഴിയും വെള്ളപ്പൊക്കത്തിലും നിരവധി പേരുടെ ജീവനുകളും ആയിരങ്ങളുടെ കിടപ്പാടങ്ങളും ജീവനോപാധികളും നക്കിയെടുക്കാന്‍ പ്രകൃതിക്കു വേണ്ടിവന്നത് മണിക്കൂറുകള്‍ മാത്രമാണ്. അത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ നടക്കുന്ന മണലെടുപ്പിന്റെ വ്യാപ്തി എത്രയെന്ന് അധികൃതര്‍ കാണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പാലത്തിനും
പുളിമുട്ടിനും ഭീഷണി
കടലും കായലും കൈകോര്‍ക്കുന്ന പുളിമുട്ടിനു തന്നെ ഭീഷണിയുയര്‍ത്തുന്ന വിധത്തിലാണ് പുളിമുട്ട് പ്രദേശത്തെ മണലെടുപ്പ്. കൂടാതെ ഓരി മാവിലാക്കടപ്പുറം പാലവും മണലെടുപ്പില്‍ ഭീഷണി നേരിടുന്നുണ്ട്. രാത്രിയുടെ മറവിലും പകല്‍ വെളിച്ചത്തിലും കടലിലും കായലിലുമായി നിരവധി വള്ളങ്ങളിലാണ് മണല്‍ കടത്തികൊണ്ടുപോകുന്നത്. കൂടാതെ മാവിലാക്കടപ്പുറം കായലിനു കരയിടിച്ചില്‍ കാരണം പരിസരത്തെ നിരവധി വീടുകളും ഭീഷണി നേരിടുന്നുണ്ട്. ഈ മണലൂറ്റുകാരാരും വലിയപറമ്പ ദ്വീപിലെ താമസക്കാരുമല്ല.
കൂട്ടായ്മയുണ്ടെങ്കിലും ഫലപ്രദമല്ല
മണലെടുപ്പിനെതിരേ നിലപാടെടുക്കാന്‍ വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ ശ്രമിക്കുന്നുവെങ്കിലും മണലെടുപ്പുകാര്‍ക്ക് ഒത്താശ ചെയ്യുന്നവരുമുണ്ട്.
മണലെടുപ്പിനെതിരേ ശക്തമായ കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് മുന്നില്‍നിന്നു രൂപീകരിച്ചെങ്കിലും കൂട്ടായ്മയിലുള്ളവര്‍ തന്നെ പാലം വലിക്കുന്ന അവസ്ഥയാണുള്ളത്. പല തവണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപനം നടത്തിയെങ്കിലും പാലംവലിയില്‍ സമരാവേശം ചോര്‍ന്നുപോയി.
രാഷ്ട്രീക്കാരുടെ ഇരട്ടത്താപ്പിന് ഇരയാകുന്നത് വലിയപറമ്പ ദ്വീപും അവിടുത്തെ ജനങ്ങളുമാണ്. യൂനിയന്റെ പേരുപറഞ്ഞാണ് നാട്ടുകാരെ വെല്ലുവിളിച്ച് മണല്‍ മണല്‍ ഖനനം ചെയ്തു കൊണ്ടുപോകുന്നതെന്നും ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു.
കണ്ണു തുറക്കാത്ത
അധികൃതര്‍
മാവിലാക്കടപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കായലിലും കടലിലും കരയോടടുപ്പിച്ച് മണലെടുക്കുന്നത് അറിയിച്ചാലും നടപടിയുണ്ടാകുന്നില്ല. റവന്യു വകുപ്പും തുറമുഖ വകുപ്പും ഈ അനീതിക്കെതിരേ കണ്ണടക്കുകയാണ് ചെയ്യുന്നത്.
തുറമുഖ വകുപ്പാണ് മണലെടുക്കുന്നതിന് അനുമതി നല്‍കുന്നത്. ഈ അനുമതിയില്‍ മണലെടുക്കുന്നതിനു കര്‍ശനമായ നിബന്ധനകള്‍ ഉണ്ടെങ്കിലും എല്ലാ നിബന്ധനകളും മറികടന്നാണ് മണലെടുക്കുന്നത്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാലും പ്രയോജനമുണ്ടാകാറില്ല.
കവര്‍ന്നെടുത്തത്
ദ്വീപിന്റെ സൗഭാഗ്യം
നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപിന്റെ സൗഭാഗ്യമായിരുന്നു ഒരു കാലത്ത് എവിടെ കുഴിച്ചാലും നല്ല ശുദ്ധജലമെന്നത്. എന്നാല്‍ ഇന്നുകിട്ടുന്ന വെള്ളം നഞ്ചുകലങ്ങിയതും ഉപ്പുരസമുള്ളതുമാണ്. അനധികൃതമായി മണലൂറ്റിയതിന്റെ പരിണിത ഫലം അനുഭവിക്കുന്നതാകട്ടെ ദ്വീപ് ജനതയും.
മുന്‍പ് വേനല്‍ക്കാലത്ത് ചിലയിടങ്ങളില്‍ മാത്രം ഉപ്പുവെള്ളം കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ കാലവര്‍ഷത്തിലും ഉപ്പുവെള്ളമാണ് ദ്വീപില്‍ കിട്ടുന്നത്.
ദ്വീപ് ജനതയുടെ നല്ല കുടിവെള്ളമെന്ന സൗഭാഗ്യമാണ് മണല്‍ കൊള്ളക്കാര്‍ തട്ടികൊണ്ടുപോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago