മോദി പ്രവാസി പ്രധാനമന്ത്രിയെന്ന് ഹാര്‍ദിക് പട്ടേല്‍
ഉദയ്പൂര്‍:പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരേ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്പട്ടേല്‍. മോദി പ്രവാസി പ്രധാനമന്ത്രിയാണെന്നും ഗുജറാത്ത് തന്നില്‍ നിന്നും ഏറെ അകലെയല്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ സംവിധാനങ്ങളെയും രഹസ്യാന്വേഷണ വിഭാഗത്തെയും ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു.ഒരിക്കല്‍ ബിഹാറില്‍ ജംഗിള്‍ രാജെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴത് ഗുജറാത്തിലേക്കും വ്യാപിക്കുകയാണ്. ഫോണ്‍ വിളികള്‍ തടഞ്ഞ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താമെന്ന് അവര്‍ കരുതുകയാണ്. ജനങ്ങള്‍ എല്ലാം നിശബ്ദമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഇതിന്റെയൊക്കെ ഫലം ബി.ജെ.പി അറിയാന്‍ പോവുകയാണെന്നും ഹാര്‍ദിക് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഒമ്പതു മാസം ജയിലിലായിരുന്ന ഹാര്‍ദിക് പട്ടേല്‍ ഇയിടെയാണ് മോചിതനായത്. ആറുമാസത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഉപാധിയോടെയായിരുന്നു ജാമ്യം. ഇപ്പോള്‍ രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഹാര്‍ദിക് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."