ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ: കനറാബാങ്ക് നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബാങ്ക് വായ്പകള്‍ക്കും സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോയ കനറാബാങ്ക് നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നും റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ബാങ്ക് അധികൃതരെ വിളിച്ച് ശാസിച്ചതായാണറിയുന്നത്. മൊറട്ടോറിയം സംസ്ഥാനത്ത് നിലനില്‍ക്കേ സര്‍ക്കാര്‍ കാറ്റില്‍പറത്തി ജപ്തി നടപടിക്കിറങ്ങിയ ബാങ്കിനെ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ധനമമന്ത്രിയും ബാങ്ക് നടപടിയെ ചോദ്യം ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ വിശദ അന്വേഷണം നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ ശക്തമായ സൂചന മന്ത്രി കടകംപള്ളി സുരേന്ദ്രനും നല്‍കിയിട്ടുണ്ട്. ജപ്തി നടപടികളുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമായി ബാങ്ക് പ്രവര്‍ത്തിച്ചോ എന്ന് വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വിദേശത്തുനിന്നു തിരിച്ചെത്തിയാല്‍ ഉടന്‍ എസ് എല്‍ ബി സി വിളിച്ചുചേര്‍ത്തു ആവശ്യമായ നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."