മന്ത്രി മണി മുഴക്കം നിലയ്ക്കുമോ
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സ്ത്രീ കൂട്ടായ്മ പെമ്പിളൈ ഒരുമൈക്കെതിരെ വൈദ്യുതി മന്ത്രി എം. എം മണി നടത്തിയ അശ്ലീല പരമാര്‍ശം വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.തോട്ടം തൊഴിലാളികളെ വേശ്യാ വൃത്തി നടത്തുന്നവരാണെന്ന് ഉത്തരവാദപ്പെട്ട മന്ത്രി ഒരു കൂസലുമില്ലാതെ തട്ടി വിട്ടത് കേരളത്തിലെ മുഴുവന്‍ സ്ത്രീകളേയുമാണ് അപമാനിച്ചത്. കേരളം സാക്ഷരത നേടിയതിന്റെ ഇരുപത്തിയാറാം വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ക്കുളളില്‍ നിരക്ഷരനായ മന്ത്രിയുടെ വാക്കുകള്‍ ലജ്ജാവഹമായിപ്പോയെന്ന പരാമര്‍ശത്തോടെ വനിതാ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു. മണിയുടെ മന്ത്രിസ്ഥാനം രാജിവെക്കുന്നത് വരെ സമര മുഖത്ത് ഉണ്ടാകുമെന്ന് പെമ്പിളൈ ഒരുമൈയും വ്യക്തമാക്കിയിരിക്കുകയാണ്.
പല വിവാദ പരാമര്‍ശങ്ങളും നടത്തിയ മണിയാശാന് പുറത്തേക്കുളള വഴിയാണ് ഇതുവഴി എളുപ്പമാക്കിയിരിക്കുന്നുത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ആര്.എസ്.എസുകാരനായ രമേശ് ചെന്നിത്തലയെ ഊളമ്പാറയില്‍ തളളുമെന്നും തട്ടി വിട്ടിരുന്നു. ഇത്തരം സാഹചര്യത്തില്‍ ഇനിയെത്രനാള്‍ മന്ത്രി സ്ഥാനത്ത് ആശാനു തുടരാനാവുമെന്ന് കണ്ടിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."