പ്രളയാനന്തരവും ദുരിതമൊഴിയുന്നില്ല: എടത്തറക്കടവുകാര്‍ക്ക് ആശ്രയം 'കുപ്പിവെള്ളം'
പിണങ്ങോട്: പ്രളയം അടങ്ങിയെങ്കിലും കുടിവെള്ളത്തിനായി കുപ്പിവെള്ളം ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് എടത്തറക്കടവ് നിവാസികള്‍.
പിണങ്ങോട് മുക്കിലെ എടത്തറക്കടവിലെ നൂറിലധികം കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നത്. ശക്തമായ മഴയില്‍ ആറാംമൈല്‍, കുറിച്ച്യര്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ശക്തമായ കുത്തൊഴുക്കില്‍ മീറ്ററുകളോളം ഉയരത്തില്‍ പ്രദേശത്ത് വെള്ളം കെട്ടികിടക്കുകയും കിണറുകള്‍ ഉള്‍പ്പടെയുള്ള കുടിവെള്ള സ്രോതസുകള്‍ പൂര്‍ണമായും മലിനമാവുകയും ചെയ്തിരുന്നു. കൂടാതെ ഇവിടുത്തുകാരുടെ കുടിവെള്ളത്തിന്റെ പ്രധാന ആശ്രയമായിരുന്ന എടത്തറക്കടവ് കുടിവെള്ള പദ്ധതിയും പ്രതിസന്ധിയിലാവുകയും ചെയ്തതോടെയാണ് കുടിവെള്ളത്തിന് കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. ഉദാരമതികളില്‍ നിന്നും കുപ്പിവെള്ളത്തിനായി കാത്തിരിക്കേണ്ട ദുരവസ്ഥയിലേക്കാണ് നിലവില്‍ ഇവിടുത്തെ അവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."