HOME
DETAILS

പ്രളയ ദുരിത ബാധിതര്‍ക്ക് താല്‍കാലിക വീടൊരുക്കി പ്രൊജക്ട് വിഷന്‍

  
backup
September 05 2018 | 08:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

കല്‍പ്പറ്റ: പ്രളയ ദുരന്തത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് താല്‍ക്കാലിക വാസസ്ഥലം ഒരുക്കാന്‍ തയാറായി ബംങ്കളൂരു ആസ്ഥാനമായ പ്രൊജക്ട് വിഷന്‍ രംഗത്തെത്തി.
വയനാട്ടില്‍ 520 കുടുംബങ്ങള്‍ക്ക് ചിലവ് കുറഞ്ഞ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് പ്രാഥമിക നടപടികള്‍ തുടങ്ങി. പ്രചാരണത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും ഭാഗമായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ മാതൃകാ ഭവനം നിര്‍മിച്ചു. സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലാ ഭരണകൂടത്തിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നിര്‍മാണം. ദുരിതബാധിതര്‍ക്ക് സ്ഥിര ഭവന പദ്ധതി പൂര്‍ത്തീകരിക്കും വരെയുള്ള ഇടക്കാല ആശ്വാസം എന്ന നിലക്കാണ് ട്രൈ ഫോര്‍ഡ് ജി.ഐ ഷീറ്റുകള്‍ ഉപയോഗിച്ച് 150 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും കക്കൂസും നിര്‍മിക്കുന്നതെന്ന് നാഷനല്‍ കോഡിനേറ്റര്‍ സിബു ജോര്‍ജ് പറഞ്ഞു. സുനാമി ദുരിത മേഖലയിലും ഭൂകമ്പാനന്തര നേപ്പാളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പ്രൊജക്ട് വിഷന്‍ ഇതേ രീതിയില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15,000 രൂപ മാത്രം ചിലവുള്ള ഈ വീട് പരിശീലനം നേടിയ രണ്ട് പേര്‍ ചേര്‍ന്ന് ഒരു ദിവസം രണ്ടെണ്ണം നിര്‍മിക്കും. കേരളാ എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍, ഉറവ്, എന്നിവയുടെ സാങ്കേതിക സഹകരണവും പഞ്ചായത്തുകളും ജില്ലാ ലൈഫ് മിഷന്‍, തൊഴിലുറപ്പ് പദ്ധതി, വൈദ്യുതി വകുപ്പ് , എന്നിവ കൂടാതെ ഗുണഭോക്താക്കളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തവും ഉണ്ടാകും. പനമരം പഞ്ചായത്തിലാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നത്. പനമരത്ത് 136, മാനന്തവാടി നഗരസഭാ പരിധിയില്‍ 66, പൊഴുതന 36 എന്നിങ്ങനെ ആദ്യ ഘട്ട നിര്‍മാണം ഉടന്‍ തുടങ്ങും. ജില്ലാ ഭരണകൂടം കൈമാറുന്ന ലിസ്റ്റ് അനുസരിച്ചാണ് നിര്‍മാണം. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കും. പ്രൊജക്ട് വിഷന്‍ ആദ്യഘട്ടത്തില്‍ 5000 ത്തിലധികം കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ സഹായം നല്‍കി. ഇനി 15 ലക്ഷം രൂപയുടെ കിറ്റും വിതരണം ചെയ്യും. നിരവധി പേര്‍ സംഭാവനയായി നല്‍കിയ പണം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും വീട് നിര്‍മാണത്തില്‍ ഇനിയും സ്‌പോണ്‍സര്‍മാരെ ആവശ്യമുണ്ടന്നും ഇവര്‍ പറഞ്ഞു. എ.ഐ.എഫ്.ഒ, ഹാബിറ്റാറ്റ്, സുവര്‍ണ കര്‍ണാടക കേരള സമാജം, എന്നിവയും നിരവധി കമ്പനികളും ഈ പദ്ധതിയോട് സഹകരിക്കുന്നുണ്ടെന്ന് രക്ഷാധികാരി ഫാ.തോമസ് ജോസഫ് തേരകം പറഞ്ഞു. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9448071973, 9446030066 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  10 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  14 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  28 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  33 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  38 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago