HOME
DETAILS
MAL
ചാംപ്യന്‍സ് ലീഗ്: സ്‌കോമിന നിയന്ത്രിക്കും
backup
May 14 2019 | 20:05 PM
മാഡ്രിഡ്: ലിവര്‍പൂളും ടോട്ടനവും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഡാമിര്‍ സ്‌കോമിന നിയന്ത്രിക്കും. കഴിഞ്ഞ ദിവസമാണ് യുവേഫ റഫറിയെ പ്രഖ്യാപിച്ചത്. 2002 മുതല്‍ റഫറിയിങ് രംഗത്തുള്ള സ്‌കോമിന ആദ്യമായാണ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കുന്നത്. 2017 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് -അയാക്‌സ് യൂറോപ്പ ലീഗ് ഫൈനലും, 2012 ലെ ചെല്‍സി- അത്‌ലറ്റികോ മാഡ്രിഡ് യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും സ്‌കോമിന നിയന്ത്രിച്ചിട്ടുണ്ട്.
ഈ സീസണിലെ നാല് ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചിട്ടു@ണ്ട്. ഡിസംബറില്‍ നടന്ന ലിവര്‍പൂള്‍- നാപോളി മത്സരവും ഇതില്‍പെടും. സ്‌കോമിന ലിവര്‍പൂളിന്റെ അഞ്ച് മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഇതില്‍ നാല് തവണയും ലിവര്‍പൂളിന് തോല്‍വിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."