വിട്ടൊഴിയാതെ വെള്ളക്കെട്ട്: കുരുമുളക് കമുക് കൃഷികള്‍ നശിക്കുന്നു
പുല്‍പ്പള്ളി: തുടര്‍ച്ചയായുണ്ടായ കനത്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നതുമൂലം പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വിളകള്‍ രോഗം ബാധിച്ച് നശിക്കുന്നു.
മഴ മാറി വെയില് തെളിഞ്ഞതോടെ തോട്ടങ്ങളില്‍ കുരുമുളക് വള്ളികളിലെ ഇലകളും തിരികളും കൂട്ടത്തോടെ കൊഴിയുകയാണ്.
ദ്രുതവാട്ടവും തോട്ടങ്ങളില്‍ വ്യാപിക്കുകയാണ്.
മഞ്ഞളിപ്പു ബാധിച്ച കമുകുകളില്‍ കായ്കള്‍ വന്‍തോതിലാണ് പൊഴിയുന്നത്. കൊക്കോ, ഇഞ്ചി തുടങ്ങിയ വിളകളും നാശം നേരിടുകയാണ്. ഹെക്ടര്‍ കണക്കിന് സ്ഥലത്താണ് കുരുമുളക് ചെടികള്‍ ഇലകള്‍ കൊഴിഞ്ഞ് നശിക്കുന്നത്. മുന്‍പ് വരള്‍ച്ചയിലും ദ്രുതവാട്ടം പിടിപെട്ടും നശിച്ച തോട്ടങ്ങളില്‍ വീണ്ടും നട്ടുവളര്‍ത്തിയതും ആദായം ലഭിക്കാറായതുമായ ചെടികളാണ് നശിക്കുന്നതില്‍ ഏറെയും. വെള്ളം കെട്ടിനിന്നു വേരുകള്‍ ചീഞ്ഞതോടെയാണ് വലയുകളിലെ കമുകുകളില്നിന്നു അടയ്ക്ക കൊഴിയുന്നത്. മഴക്കാലത്തിന് മുമ്പ് കമുക് തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത വ്യാപാരികളും പ്രതിസന്ധിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."