HOME
DETAILS
MAL
ചരിത്രം തിരുത്താന്‍ പെണ്‍പട
backup
May 14 2019 | 20:05 PM
ക്വലാലംപുര്‍: എ.എഫ്.സി കപ്പിന്റെ ചരിത്രത്തിലാദ്യമായി പെണ്‍സംഘം ഇന്ന് നടക്കുന്ന മത്സരം നിയന്ത്രിക്കുന്നു. ജപ്പാനില്‍ നിന്നുള്ള യോഷിമി യമാഷിത, മകോതോ ബോസോനോ, നവോമി തോഷിങ്കി എന്നിവരാണ് മത്സരം നിയന്ത്രിക്കുക.
ഇന്ന് വൈകിട്ട് 3.30ന് മ്യാന്മര് ക്ലബായ യങ്കോണ്‍ യുനൈറ്റഡും കംബോഡിയയില്‍ നിന്നുള്ള നാഗാവേള്ഡും തമ്മിലുള്ള മത്സരമാണ് പെണ്‍പട നിയന്ത്രിക്കുക. ഏഷ്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മത്സരം മുഴുവനായും വനിതാ റഫറിമാര്‍ നിയന്ത്രിക്കുന്നത്. 2014ല്‍ ഇതിന് മുന്‍പ് വനിതാ റഫറിമാര്‍ എ.എഫ്.സി കപ്പില്‍ അസിസ്റ്റന്റ് റഫറിമാരായി എത്തിയിരുന്നെങ്കിലും ആദ്യമായിട്ടാണ് നാലു റഫറിമാരും വനിതകളാകുന്നത്. 2018 ലെ വനിതാ ഏഷ്യന്‍ കപ്പ്, 2016, 2018 ലെ അണ്ടര്‍ 17 ഫിഫ ലോകകപ്പ് എന്നിവയില്‍ ഒഫിഷ്യലായി യമാഷിത സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."