HOME
DETAILS

ഐ.സി.സിയുടെ മാച്ച് റഫറിയായി ജി.എസ് ലക്ഷ്മി

  
backup
May 14 2019 | 20:05 PM

%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b1%e0%b4%ab%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be

 

ദുബൈ: ഐ.സി.സിയുടെ ആദ്യ വനിതാ മാച്ച് റഫറിയെന്ന ബഹുമതി സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ജി.എസ് ലക്ഷ്മി. അംഗീകാരം ലഭിച്ചതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മാച്ച് റഫറിയാകാന്‍ ലക്ഷ്മിക്ക് സാധിക്കും. 2008-09 സീസണില്‍ വനിതകളുടെ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് മത്സരം ലക്ഷ്മി നിയന്ത്രിച്ചിരുന്നു. ക്ലയര്‍ പൊളോസാക് എന്ന ആസ്‌ത്രേലിയന്‍ വനിതാ അമ്പയര്‍ ഈ മാസം ആദ്യം പുരുഷന്‍മാരുടെ മത്സരം നിയന്ത്രിച്ചതിന് പിന്നാലെയാണ് ഐ.സി.സിയുടെ മറ്റൊരു തീരുമാനം.


പൊളോസാക് ഉള്‍പ്പെടെ അമ്പയര്‍മാരുടെ ഡെവലപ്‌മെന്റ് പാനലില്‍ ഏഴു വനിതകളെ കൂടി ഉള്‍പ്പെടുത്തിയിട്ടു@ണ്ട്. ശിവാനി മിശ്ര, സുയെ റെഡ്‌ഫെന്‍, മേരി വാല്‍ഡ്രോണ്‍, എലോയ്‌സ് ഷെരിദന്‍, ലൗറന്‍ അഗെന്‍ബഗ്, കിം കോട്ടോണ്‍, ജാക്വിലിന്‍ വില്ല്യംസ് എന്നിവരാണ് പുതുതായി പട്ടികയില്‍ ഇടം നേടിയ വനിതാ അമ്പയര്‍മാര്‍. ലിംഗനീതിയുടെ മറ്റൊരു ചുവടുവയ്പാണിതെന്നാണ് ഐ.സി.സിയുടെ പ്രതികരണം.
ഭാവിയില്‍ കൂടുതല്‍ വനിതകള്‍ ഈ രംഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.സി.സി വ്യക്തമാക്കി. അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ വനിതകള്‍ ഇനിയും ഇത്തരം സ്ഥാനത്തേക്ക് എത്തട്ടെയെന്നും ലക്ഷ്മി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago
No Image

15 ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധന പാടില്ല; സ്വകാര്യ സ്‌കൂളുകള്‍ക്ക് അഡെക്കിന്റെ നിര്‍ദേശം

uae
  •  a month ago
No Image

ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

Kerala
  •  a month ago
No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago