ലോകം മുഴുവന്‍ സമാധാനം പകരാന്‍ ശാന്തിഗിരിക്ക് കഴിയും: ശ്രീലങ്കന്‍ മന്ത്രി രഞ്ജിത്ത് ബണ്ഡാരെ
പോത്തന്‍കോട്: വിദ്വേഷത്തിന്റെ കനലുകള്‍ എരിയുന്ന ലോകത്ത് സമാധാനത്തിന്റെ സന്ദേശങ്ങള്‍ പകരാന്‍ ശാന്തിഗിരിക്ക് കഴിയുമെന്ന് ശ്രീലങ്കന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രഞ്ജിത്ത് മദ്ദുമ ബണ്ഡാരെ. ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിര്‍ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക സമാധാനത്തിന്റെ കവാടമായി പ്രവര്‍ത്തിക്കുവാന്‍ ശാന്തിഗിരി ആശ്രമത്തിന് കഴിയും. ഗുരുവിന്റെ ആശയങ്ങള്‍ ബുദ്ധിസവുമായി ഏറെ സാമ്യമുണ്ട്. ബുദ്ധന്‍ പറഞ്ഞത് കരുണയുടെ വചനങ്ങളാണ്. കരുണയുടെ പേരിലാണ് ശാന്തിഗിരിയിലെ ഗുരുവും അറിയപ്പെടുന്നത്.
കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ലോകത്തിലൊട്ടാകെയും സമാധാനവും ശാന്തിയും പകരുവാന്‍ ശാന്തിഗിരി ആശ്രമത്തിന് കഴിയും.
1ശാന്തിഗിരിയുടെ ആഗോള പ്രസക്തി അനുനിമിഷം വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീലങ്കന്‍ ഇന്‍ഡസ്ട്രിസ് വകുപ്പ് മന്ത്രി ദയധര്‍മ്മപാല ഗാമഗെ, പ്രെട്രോളിയം വകുപ്പ് മന്ത്രി അനോമ ഗാമഗെ, പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ മെംബര്‍ ചന്ദ്ര കിത്സിരി കഹത്തപിത്തിയ, കത്തരഗാമ ദേവാലയം ചീഫ് ഇന്‍കമ്പെന്റ് ഡോണ്‍ കുമാരഗെ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്ത എച്ച് ജി ഡോ. തോമസ് മാര്‍തിമോത്തിയോസ്, ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പി എം ജന്‍ ഔഷധി ഡയറക്ടര്‍ ജനറല്‍ രോഹിത് മെഹ്‌റ, എഫ് ഇ ഐ കാര്‍ഗോ ലിമിറ്റഡ് ഡയറക്ടര്‍ പ്രതാപ് ചന്ദ്രന്‍ നായര്‍, സുല്‍ത്താനേറ്റ് ഒമാന്‍ മിഡില്‍ ഈസ്റ്റ് യൂണിവേഴസിറ്റി ഡീന്‍ ഡോ. ജി ആര്‍ കിരണ്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, ഹരീഷ് റഹ്മാന്‍, ഹരിസുബ്രഹ്മണ്യം, സ്വാമി ജനനന്മ ജ്ഞാനതപസ്വി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശാന്തിഗിരി ആശ്രമം എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റെ് ഇന്‍ചാര്‍ജ്ജ് സ്വാമി പ്രണവ ശുദ്ധന്‍ ജ്ഞാനതപസ്വി സ്വാഗതവും ശാന്തിഗിരി ശാന്തിമഹിമ അസിസ്റ്റന്റ് കണ്‍വീനര്‍ മനു എന്‍.എം നന്ദിയും പറഞ്ഞു.
നവഒലി സമ്മേളനത്തില്‍ പങ്കെടുത്ത ശ്രീലങ്കന്‍ മന്ത്രി സംഘത്തെ ചടങ്ങില്‍ ആദരിച്ചു. ജ്യോതിര്‍ദിനത്തോടുനുബന്ധിച്ച് റിസര്‍ച്ച് സോണില്‍ എല്‍.ഇ.ഡി പ്രകാശ പന്തല്‍ ഒരുക്കിയ യുവജന കൂട്ടായ്മയായ ശാന്തിമഹിമ പ്രവര്‍ത്തകരെ സമ്മേളനത്തില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."