HOME
DETAILS

അറിയുന്നുണ്ടോ? പ്രകൃതി മാറുന്നുണ്ട്

  
backup
September 27 2020 | 01:09 AM

sunday-plus

 

ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ ബോട്‌സ്വാനയില്‍ ആനകള്‍ ദുരൂഹമായി ചരിഞ്ഞ നിലയില്‍ കാണുന്നു. ഒന്നല്ല, പത്തോ പതിഞ്ചോ അല്ല... 330 എണ്ണമാണ് ഇതിനകം ഇങ്ങനെ ചരിഞ്ഞത്. ഇത്രയും ഭീകരമായ സംഭവത്തിനു പിന്നിലെ കാര്യമന്വേഷിച്ച് ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ഒടുവില്‍ കണ്ടെത്തി, ജലത്തില്‍ വളരുന്ന വില്ലന്‍ തന്നെ. കാലാവസ്ഥാ വ്യതിയാനം വളര്‍ത്തിയ വില്ലന്‍. ബ്ലൂ- ഗ്രീന്‍ ആല്‍ഗെ.
ബ്ലൂ- ഗ്രീന്‍ ആല്‍ഗെ പരന്നതോടെ ജലം വിഷലിപ്തമാവുകയും ഇതിനെ ആശ്രയിച്ചിരുന്ന ആനകള്‍ ചത്തൊടുങ്ങുകയുമായിരുന്നു. മറ്റു ജീവജാലങ്ങള്‍ക്കേറ്റ ക്ഷതം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ആനയ്ക്ക് ഇത്തിരി വലുപ്പം കൂടുതലായതു കൊണ്ട് ശ്രദ്ധയില്‍പ്പെട്ടുവെന്ന് മാത്രം.


സൈനോബാക്ടീരിയയുടെ ഇനമായ ബ്ലൂ- ഗ്രീന്‍ ആല്‍ഗെ വളരുന്നതോടെ ജലത്തിലെ ഓക്‌സിജന്റെ അംശം ക്രമാതീതമായി കുറയും. മത്സ്യസമ്പത്തിനെയും വലിയ രീതിയില്‍ ബാധിക്കും. ബോട്‌സ്വാനയിലല്ലേ എന്ന് പറഞ്ഞ് ആശ്വസിക്കേണ്ട, ഇങ്ങിവിടെ നമ്മുടെ ചാലിയാര്‍ പുഴയിലും ഇരുവഞ്ഞി പുഴയിലും ബ്ലൂ- ഗ്രീന്‍ ആല്‍ഗെ വളരുന്നതായി കണ്ടെത്തിയിരുന്നു.്

രണ്ടു ലക്ഷം
ജീവനുകള്‍ക്കു പകരം!


കൊവിഡ് മഹാമാരി ഏറെ മരണം കൊയ്‌തെടുത്തത് യു.എസില്‍ നിന്നാണ്. രണ്ടു ലക്ഷം ജീവനുകളാണ് പൊലിഞ്ഞത്. അവരെ അനുസ്മരിക്കാനായി വാഷിങ്ടണ്‍ ഡി.സി നാഷണല്‍ മാളില്‍ കുത്തിവച്ചത് 20,000 അമേരിക്കന്‍ പതാകകള്‍. പത്തുപേരെ പ്രതിനിധീകരിച്ച് ഒരു പതാക.


കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ക്കെല്ലാം പുല്ലുവില കല്‍പ്പിച്ച ട്രംപ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. രണ്ടു ലക്ഷം കടന്ന ദിവസം ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ കെട്ടിടത്തില്‍ ലേസര്‍ വെളിച്ചത്തിലൂടെ മരണസംഖ്യ വലുതായി എഴുതിക്കാണിച്ചായിരുന്നു ഇതിലൊരു പ്രതിഷേധം.


ചൂടുള്ള വാര്‍ത്ത..
ഇന്നു മാത്രം, നാളെയില്ല


പാരീസിന്റെ തെരുവില്‍ പത്രം വിറ്റിരുന്ന അവസാനത്തെയാളും വിരമിച്ചു. 47 വര്‍ഷക്കാലം റിവ് ഗൂഷ് സ്ട്രീറ്റില്‍ പത്രം വിറ്റു നടന്ന അലി അക്ബര്‍ എന്ന 67 കാരനാണ് വിരമിച്ചത്.


പാകിസ്താനിലെ ഇസ്‌ലാമാബാദിന് അടുത്ത് ജനിച്ച അലി അക്ബര്‍ 1973 ലാണ് തൊഴില്‍തേടി പാരീസിലെത്തുന്നത്. പ്രശസ്ത പത്രമായ സെന്റ് ജര്‍മന്‍ ഡി പ്രസിന്റെ വിതരണക്കാരനായി. സൈക്കിളില്‍ കറങ്ങിയും തെരുവിലൂടെ ഓടിനടന്നും ഉറക്കെ വിളിച്ചുപറഞ്ഞുതന്നെയാണ് ഇത്രയും കാലം അലി അക്ബര്‍ പത്രം വിറ്റത്.


നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകരുമായും എഴുത്തുകാരുമായും രാഷ്ട്രീയക്കാരുമായും വലിയ ബന്ധമുള്ള വി.ഐ.പി കൂടിയാണ് വിരമിക്കുമ്പോള്‍ അലി അക്ബര്‍. അദ്ദേഹത്തെ മിസ് ചെയ്യുമെന്നാണ് തെരുവില്‍ സ്ഥിരമായി കാണുന്നവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago