HOME
DETAILS

ബി.ജെ.പി ഇത്തവണ 2014െനക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും: രാജ്‌നാഥ് സിങ്

  
backup
May 14 2019 | 20:05 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3-2014%e0%b5%86%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2014ല്‍ നേടിയ സീറ്റുകളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ നേടുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മൂന്നിലൊന്ന് ഭൂരിപക്ഷം നേടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. 2004ലെ തെരഞ്ഞെടുപ്പ് ഫലവും 2014ലെ ഫലവും തമ്മില്‍ യാതൊരു സാമ്യവുമില്ല. 2014ല്‍ തങ്ങളുടെ സീറ്റുകള്‍ കൂടുകയാണ് ചെയ്തത്. ഇത്തവണയും സീറ്റുകള്‍ കൂടും.


ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വസത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ വോട്ട് ചെയ്യുക. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പണപ്പെരുപ്പമുണ്ടായില്ല. അത് സര്‍ക്കാരിന്റെ സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വിലയിരുത്തേണ്ടത്. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കാലത്തെ അക്രമങ്ങളെ ശക്തമായി വിമര്‍ശിച്ച രാജ്‌നാഥ് ആരോഗ്യമുള്ള ജനാധിപത്യത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞു. ബംഗാളില്‍ നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ അക്രമങ്ങളുണ്ടാകുകയാണ്.


അക്രമങ്ങള്‍ തടയുന്നതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരാജയപ്പെട്ടതായും രാജ്‌നാഥ് കുറ്റപ്പെടുത്തി. ഹിന്ദു ഭീകരതയെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശങ്ങള്‍ ഭീകരതയ്‌ക്കെതിരായ ബി.ജെ.പിയുടെ പോരാട്ടത്തെ ദുര്‍ബലമാക്കും. ഭീകരത ഭീകരത മാത്രമാണ്. ഭീകരതക്ക് മതമില്ല. ഇന്ത്യ മാത്രമല്ല പാകിസ്താനും ഭീകരതയുടെ ഇരകളാമെന്ന് 2008ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ പറഞ്ഞിരുന്നു. അക്കാലത്ത് കോണ്‍ഗ്രസ് നിലപാട് ഇപ്പോഴുള്ളത് പോലെയായിരുന്നില്ല. ദാരിദ്യമില്ലാതാക്കുന്നതിനെക്കുറിച്ചാണ് രാഹുല്‍ എപ്പോഴും പറയുന്നതെന്നും എന്നാല്‍ അതിനായി ഒന്നും ചെയ്യുന്നില്ലെന്നും രാജ്‌നാഥ് കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago