കൈവശമുള്ളത് മൂന്ന് തഹസില്‍ദാര്‍മാര്‍ ഒപ്പിട്ട പട്ടയം: എസ്. രാജേന്ദ്രന്‍
തൊടുപുഴ: തന്റെ പട്ടയം വ്യാജമാണെന്ന് നിയമസഭയില്‍ പറഞ്ഞ റവന്യൂ മന്ത്രിക്ക് മറുപടിയുമായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍. മൂന്ന് തഹസില്‍ദാര്‍മാര്‍ ഒപ്പിട്ട് നല്‍കിയ പട്ടയമാണ് കൈവശമുള്ളതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ പട്ടയം വ്യാജമല്ല. പട്ടയത്തിനായി ദേവികുളം താലൂക്കില്‍ ആദ്യം അപേക്ഷ നല്‍കിയത് താനാണ്. ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചാണ് സര്‍വേ നമ്പറുകള്‍ എഴുതിച്ചേര്‍ത്തത്. തെറ്റാണെങ്കില്‍ കൃത്യതവരുത്തി പട്ടയം സാധൂകരിച്ച് നല്‍കണം.
ജനപ്രതിനിധിയെന്ന നിലയിലല്ല, തലമുറകളായി മൂന്നാറില്‍ താമസിക്കുന്ന പൗരനെന്ന നിലയിലാണ് പരിഗണിക്കേണ്ടത്. ദേവികുളം സബ് കലക്ടറും ജില്ലാ കലക്ടറും നല്‍കുന്ന തെറ്റായ വിവരങ്ങള്‍ക്കൊപ്പം നില്‍ക്കുകയല്ല മന്ത്രിയുടെ ജോലി.
റവന്യൂ മന്ത്രി മൂന്നാറില്‍ എ.ഐ.ടി.യു.സിയുടെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയതുമുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മൂന്നാറില്‍ ജീവിക്കുന്നവരെ കുടിയേറ്റക്കാരായി കണക്കാക്കണം. ഇടതുമുന്നണിയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുസംഘം ആളുകള്‍ ശ്രമിക്കുകയാണ്.
വന്‍കിട കൈയേറ്റക്കാരെ ഒഴിവാക്കുന്നതിനായി ചില ഉദ്യോഗസ്ഥര്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."