HOME
DETAILS
MAL
കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് ജോസഫ് വിഭാഗം
backup
May 06 2017 | 18:05 PM
കോട്ടയം: പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന കെ.എം മാണിയുടെ വാദങ്ങളെ എതിര്‍ത്ത് പി.ജെ ജോസഫും മോന്‍സ് ജോസഫും രംഗത്ത്. പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് ജോസഫ് വിഭാഗം തുറന്നടിച്ചു.
തിങ്കളാഴ്ച തിരുവനന്തപുരത്തുചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.അസൗകര്യങ്ങളുണ്ടായിരുന്നതിനാലാണ് പാലായിലെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയിലുണ്ടെന്ന് മോന്‍സ് ജോസഫും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."