ദക്ഷിണ ചൈനാ ദ്വീപില്‍ നിന്ന് ചൈന മിസൈലുകള്‍ നീക്കി
ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ തര്‍ക്കദ്വീപില്‍ നിന്ന് ഭൂതല-വായു മിസൈലുകള്‍ ചൈന നീക്കി. യു.എസിന്റെ വിമാനവാഹിനി കപ്പല്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയതിനു പിന്നാലെയാണ് ചൈനയുടെ നടപടി. യു.എന്‍ കോടതിയുടെ വിധിക്ക് പിന്നാലെയാണ് ഇരുനീക്കങ്ങളും. എച്ച്.ക്യൂ-9 മിസൈലുകളുടെ ഭാഗങ്ങളാണ് ചൈന ദ്വീപില്‍ നിന്ന് നീക്കിയതെന്ന് ഹോങ്്‌കോംങ് ആസ്ഥാനമായ സൗത്ത് ചൈനാ മോണിങ് പോസ്റ്റ് പത്രം ഐ.എച്ച്.എസ് പ്രതിരോധ മാഗസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ബസ് പ്രതിരോധ സംവിധാനവും നീക്കിയിട്ടുണ്ട്. മിസൈല്‍ നീക്കിയ ശേഷമുള്ള ഉപഗ്രഹ ചിത്രവും മാഗസിന്‍ പുറത്തുവിട്ടു. 200 കി.മി ദൂരപരിധിയില്‍ നിന്നുള്ള മിസൈലുകളും വിമാനങ്ങളും തടയാന്‍ ശേഷിയുള്ളതാണ് എച്ച്.ക്യൂ-9 പ്രതിരോധ സംവിധാനം.
ചൈനയും യു.എസും തമ്മിലുള്ള സൗഹൃദ സംഭാഷണത്തെ തുടര്‍ന്ന് ദക്ഷിണ ചൈനാ കടലില്‍ നങ്കൂരമിട്ട യു.എസ്.എസ് ജോണ്‍ സ്റ്റെന്നിസ് എന്ന പടക്കപ്പലാണ് ഹവായിലേക്ക് മടങ്ങാന്‍ പെന്റഗണ്‍ ഉത്തരവിട്ടത്.
ദക്ഷിണ ചൈനാ കടലില്‍ ചൈനയ്ക്ക് നിയമപരമായ അധികാരമില്ലെന്ന് ഈയിടെ ഹേഗിലെ അന്താരാഷ്ട്ര കോടതി വിധിച്ചിരുന്നു. ചൈന ദ്വീപില്‍ സ്ഥാപിച്ച സൈനിക ആയുധങ്ങള്‍ നീക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ യു.എന്‍ കോടതിയുടെ നടപടിയോട് ചൈന മുഖംതിരിക്കുന്ന നടപടിയാണ് തുടക്കത്തില്‍ സ്വീകരിച്ചത്. നേരത്തെ ദക്ഷിണ െൈചനാ കടലില്‍ യു.എസ് നാവിക സേന പടയൊരുക്കം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."