ബി.ജെ.പിയുടെ ദൃഷ്ടിയില്‍ പാവപ്പെട്ടവരില്ല: കുഞ്ഞാലിക്കുട്ടി
പാലക്കാട്: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ പാവപ്പെട്ടവരില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാലക്കാട് കോട്ട മൈതാനിയില്‍ എസ്.ടി.യു അറുപതാം വാര്‍ഷിക പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് അവര്‍ ഒത്താശ ചെയ്യുന്നത്. രാജ്യത്തെ കുത്തകകള്‍ക്ക് പരവതാനി വിരിക്കുന്ന കേന്ദ്രസര്‍ക്കാരും എല്ലാം ശരിയാക്കാമെന്നുപറഞ്ഞ് നടക്കുന്ന ഇടതുസര്‍ക്കാരും തൊഴിലാളികളെ കൈവിട്ടിരിക്കുകയാണ്. തൊഴിലാളി സമൂഹത്തിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങള്‍ അജന്‍ഡയിലില്ല.
യു.ഡി.എഫ് സര്‍ക്കാര്‍ ശക്തമായി കൊണ്ടുനടന്നിരുന്ന പൊതുമേഖലയും ഐ.ടി മേഖലയും ഒന്നൊന്നായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ നല്ലരീതിയില്‍ നടത്തിയിരുന്ന റേഷന്‍ സംവിധാനംപോലും മുടങ്ങി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എസ്.ടി.യു പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം.
എസ്.ടി.യുവിന്റെ ശക്തിയെ മുസ്‌ലിംലീഗ് ഒരിക്കലും ചട്ടുകമായി ഉപയോഗിച്ചിട്ടില്ല. പിന്തുണ നല്‍കുക മാത്രമാണ് ലീഗ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."