അവകാശലംഘനത്തിന് നോട്ടിസ് നല്‍കും: ചെന്നിത്തല
ആലപ്പുഴ: മഹാരാജാസ് കോളജ് വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയെപോലും തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോളജ് ഹോസ്റ്റലില്‍നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങള്‍ വാര്‍ക്കപ്പണിക്കുപയോഗിക്കുന്ന സാമഗ്രികളാണെന്ന പരാമര്‍ശം ശുദ്ധ അസംബന്ധമാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം തികഞ്ഞ അവകാശ ലംഘനമാണ്. ഇതുസംബന്ധിച്ച് നോട്ടിസ് നല്‍കാന്‍ പി.ടി തോമസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇടതുഭരണത്തില്‍ എസ്.എഫ്.ഐക്കാര്‍ പഠനോപകരണങ്ങളാക്കിയത് വടിവാളും ബോംബുമാണ്.
എല്ലാം ശരിയാക്കുമെന്നുപറഞ്ഞ സര്‍ക്കാര്‍ എല്ലാം കുളമാക്കി കടന്നുപോകുകയാണ്. വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ടി.പി സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനാണ്.
കാര്യശേഷിയുള്ള ഉദ്യോഗസ്ഥനെ വട്ടംചുറ്റിക്കാന്‍ വ്യക്തതതേടിപ്പോയ സര്‍ക്കാരിന് ഒടുവില്‍ കാല്‍ലക്ഷം രൂപ പിഴ ഒടുക്കേണ്ടിവന്നു. പിണറായി ചെയ്ത തെറ്റിന് ജനങ്ങള്‍ പിഴയൊടുക്കേണ്ടിവന്ന ഗതികേടാണുള്ളത്. മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍നിന്ന് ഈ തുക ഈടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."